ഓഖി: ലക്ഷദ്വീപില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കൊച്ചി: ഒാഖി ചുഴലിക്കാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 74 ആ‍യി ഉയര്‍ന്നു. കാണാതായവര്‍ക്ക് വേണ്ടി നി​ല​വി​ല്‍ 80 ബോ​ട്ടു​ക​ളാ​ണ്​ ക​ട​ലി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. 80 മു​ത​ല്‍ 110 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ വ​രെ​യാ​ണ്​ ഇ​വ അരി​ച്ചു​പെ​റു​ക്ക​ല്‍ ന​ട​ത്തു​ന്ന​ത്. 110 മു​ത​ല്‍ 200 വ​രെ നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പ​രി​ധി​യി​ല്‍ കോ​സ്​​റ്റ്​ ഗാ​ര്‍​ഡിന്‍റെയും നേ​വി​യു​ടെ​യും എ​ട്ട്​ ക​പ്പ​ലു​ക​ള്‍ […]

ഓഖി; കാണാതായ 180 മത്സ്യതൊഴിലാളികളെ ലക്ഷദ്വീപിന് സമീപം കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ 180 മത്സ്യതൊഴിലാളികളെ ലക്ഷദ്വീപിന് സമീപം കണ്ടെത്തിയതായി നാവികസേന അറിയിച്ചു. 17 ബോട്ടുകളിലായാണ് മത്സ്യതൊഴിലാളികളുണ്ടായിരുന്നത്. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവര്‍ക്കായി ഒന്‍പതാം ദിവസവും തുടരുന്ന തിരച്ചിലിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുകയാണ്. കൊച്ചിയില നിന്നും മറൈന എന്‍ഫോഴ്സ്മെന്‍റന്‍റെയും, കോസ്റ്റ്ഗാര്‍ഡിന്‍റെയും തിരച്ചില്‍ സംഘങ്ങളും കേരളാ-ലക്ഷദ്വീപ് തീരത്ത് തിരച്ചില്‍ തുടരുകയാണ്. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട 36 പേരെ കോസ്റ്റ്ഗാര്‍ഡ് ഇന്നലെ കരക്കെത്തിച്ചിരുന്നു. ആളില്ലാതെ […]

ഓഖി; 11 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മൂലം കടലിലകപ്പെട്ട പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തി. ലക്ഷദ്വീപിനടുത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേന ഇവരെ ലക്ഷദ്വീപ് തീരത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ നാവിക- വ്യോമ സേനകള്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 359 ആയി. കൂടുതല്‍ തിരച്ചിലിനായി നാവികസേനയുടെ കല്‍പേനി എന്ന കപ്പല്‍ കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക്   തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയോടൊപ്പം നാട്ടുകാരും കൂടി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിനിടെ ക​ന്യാ​കു​മാ​രി​ക്ക് സ​മീ​പം ചു​ഴ​ലി​ക്കാ​റ്റി​ല്‍​പെ​ട്ട് ക​ട​ലി​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന ബോ​ട്ട് ക​ണ്ടെ​ത്തി. ബി​നോ​യ് മോ​ന്‍ എ​ന്ന ബോ​ട്ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​യം​കു​ള​ത്തി​നു […]

ഓഖിയുടെ കലി അവസാനിച്ചില്ല; ശംഖുമുഖത്ത് മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരത്തീരത്ത് കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട് കടലില്‍ കുടുങ്ങിയ പോയ മത്സ്യത്തൊഴിലാളികളില്‍ 417 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 106 പേരെ കുറിച്ച്‌ ഇനിയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇന്ന് 22 പേരെയാണ് രക്ഷപ്പെടുത്തിയത്. അതിനിടെ, ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. ശംഖുമുഖത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരത്തീരത്ത് കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹവുമായി വ്യോമസേന ഹെലികോപ്ടര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. പതിനഞ്ചോളം പേരുമായി മറ്റൊരു ഹെലികോപ്ടര്‍ ഇവിടേക്ക് എത്തുന്നതായി വിവരമുണ്ട്. രാവിലെ ചെല്ലാനത്തും കണ്ണൂരിലും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് […]

കനത്ത നാശനഷ്ടം വിതച്ച് ഓഖി; ജനങ്ങള്‍ പരിഭ്രാന്തിയില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടങ്ങളാണ് സംസ്ഥാനത്തും ലക്ഷദ്വീപിലും തമിഴ്നാട്ടിലും ഉണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റ് ദ്വീപില്‍ തീവ്രതയോടെ ആഞ്ഞടിക്കുകയാണ്. അറബിക്കടല്‍ പൂര്‍ണ്ണമായും പ്രക്ഷുബ്ധമാണ്. കനത്തമഴയെ തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പ്പേനി ഹെലിപാഡ് വെള്ളത്തിനടിയിലായി. ബേപ്പൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട കപ്പലുകളും നിര്‍ത്തിവെച്ചു. വീടുകളിലെല്ലാം വെള്ളം കയറി. അന്‍പത്തിയാറു വീടുകള്‍ പൂര്‍ണമായും നശിച്ചു. ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കുന്നത് ഇടുക്കിയിലാണ്. കേരളത്തിലെ ഒന്‍പത് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലെ തീരദേശങ്ങളില്‍ ഭീമന്‍ തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]