ഓഖി; കാണാതായ 180 മത്സ്യതൊഴിലാളികളെ ലക്ഷദ്വീപിന് സമീപം കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ 180 മത്സ്യതൊഴിലാളികളെ ലക്ഷദ്വീപിന് സമീപം കണ്ടെത്തിയതായി നാവികസേന അറിയിച്ചു. 17 ബോട്ടുകളിലായാണ് മത്സ്യതൊഴിലാളികളുണ്ടായിരുന്നത്.

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവര്‍ക്കായി ഒന്‍പതാം ദിവസവും തുടരുന്ന തിരച്ചിലിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുകയാണ്. കൊച്ചിയില നിന്നും മറൈന എന്‍ഫോഴ്സ്മെന്‍റന്‍റെയും, കോസ്റ്റ്ഗാര്‍ഡിന്‍റെയും തിരച്ചില്‍ സംഘങ്ങളും കേരളാ-ലക്ഷദ്വീപ് തീരത്ത് തിരച്ചില്‍ തുടരുകയാണ്.

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട 36 പേരെ കോസ്റ്റ്ഗാര്‍ഡ് ഇന്നലെ കരക്കെത്തിച്ചിരുന്നു. ആളില്ലാതെ ഒഴുകി നടന്ന നാലു ബോട്ടുകളും കോസ്റ്റ്ഗാര്‍ഡ് ഇന്നലെ കരക്കെത്തിച്ചു. ഓഖി ദുരന്തത്തെ തുടര്‍ന്നുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

 

 

 

 

prp

Related posts

Leave a Reply

*