നാളെ ഗുജറാത്ത് തെരഞ്ഞെടുപ്പ്; നിശബ്ദ പ്രചാരണം ആരംഭിച്ചു

അഹമ്മദാബാദ്: നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിനായി ഗുജറാത്ത് നാളെ പോളിംഗ് ബൂത്തിലേക്ക്. നിശബ്ദപ്രചാരണ ദിനമായ ഇന്ന് വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളെല്ലാം. സൗരാഷ്ട്ര മുതല്‍ തെക്കന്‍ ഗുജറാത്ത് വരെയുള്ള 13 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

977 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് അവസാനം പുറത്തുവന്ന അഭിപ്രായ സര്‍വേകളിലെ പ്രവചനം. എന്നാല്‍ ഹര്‍ദിക് പട്ടേല്‍ ഉള്‍പ്പെടെയുള്ള യുവപ്രക്ഷോഭ നായകരുടെ സഹകരണം ലഭിച്ചത് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. രണ്ട് ദശകത്തിനിടെ സംസ്ഥാനം കണ്ട ഏറ്റവും ശക്തമായ പ്രചരണമാണ് ഇത്തവണയുണ്ടായത്. 14നാണ് രണ്ടാംഘട്ട പോളിംഗ് നടക്കുക. 18നാണ് വോട്ടെണ്ണല്‍.

ഭരണം നിലനിര്‍ത്താന്‍ ബിജെപിയും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും പ്രചരണം ശക്തമാക്കിയിരുന്നു. യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം ഗുജറാത്തിലും പ്രതിഫലിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് നേതൃത്വം.

 

prp

Related posts

Leave a Reply

*