ഓഖിയുടെ കലി അവസാനിച്ചില്ല; ശംഖുമുഖത്ത് മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരത്തീരത്ത് കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട് കടലില്‍ കുടുങ്ങിയ പോയ മത്സ്യത്തൊഴിലാളികളില്‍ 417 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 106 പേരെ കുറിച്ച്‌ ഇനിയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇന്ന് 22 പേരെയാണ് രക്ഷപ്പെടുത്തിയത്.

അതിനിടെ, ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. ശംഖുമുഖത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരത്തീരത്ത് കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹവുമായി വ്യോമസേന ഹെലികോപ്ടര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. പതിനഞ്ചോളം പേരുമായി മറ്റൊരു ഹെലികോപ്ടര്‍ ഇവിടേക്ക് എത്തുന്നതായി വിവരമുണ്ട്. രാവിലെ ചെല്ലാനത്തും കണ്ണൂരിലും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിഴിഞ്ഞത്തുനിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നും ഒരു ബോട്ട് കോസ്റ്റല്‍ ഗാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. ജയമാതാ എന്ന ബോട്ടാണിത്. ബോട്ട് തീരത്തേക്ക് കെട്ടിവലിച്ചുകൊണ്ടുവരികയാണ്. മൂന്നരയോടെ തീരത്ത് എത്തിക്കും. അതേസമയം  കൊല്ലത്തുനിന്ന് കടലില്‍ പോയ എല്ലാവരും തിരിച്ചെത്തിയതായി ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. നാലു പേര്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

 

prp

Related posts

Leave a Reply

*