ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിക്കും നടന്‍ പ്രകാശ് രാജിനുമെതിരെ ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മോദിയെ കോര്‍പ്പറേറ്റ് സെയില്‍സ്മാന്‍ എന്നും കള്ളനെന്നും മേവാനി വിളിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ”ഏപ്രില്‍ 29ന് ബംഗലൂരുവില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ജിഗ്നേഷ് മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോര്‍പ്പറേറ്റ് സെയില്‍സ്മാനെന്നും രാജ്യത്തെ കൊളളയടിക്കുന്ന കള്ളനെന്നും വിളിച്ചു”, പരാതിയില്‍ പറയുന്നു. ബി.എസ്.യെദ്യൂരപ്പയെയും പരിഹസിച്ചെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മോദിയുടെയും […]
Tag: jignesh mevani
ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം
ഗുജറാത്ത്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം. ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ജിഗ്നേഷിന് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തിന്‍റെ അകമ്പടി വാഹനത്തിന് നേരെ അജ്ഞാതര്‍ കല്ലെറിയുകയായിരുന്നു. പാലന്‍പൂരില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. മേവാനിയുടെ കാറിന് നേരെ ആക്രമികള്‍ കല്ലെറിയുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കാറിന്‍റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മേവാനിക്ക് പരിക്കേറ്റിട്ടില്ല. പിന്നീട് മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തതിനാല്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും ഈ വിഷയത്തില്‍ എന്ത് നിയമനടപടികള്‍ സ്വീകരിക്കാന്‍ […]


