പറവൂര്‍ : പറവൂറില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് അറിവില്ല. വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകള്‍ അജ്ഞാതര്‍ കത്തിച്ചു.
വ്യാഴാഴ്ച അര്‍ധരാത്രിയാണ് ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മറ്റി ഭാരവാഹി ടി.ജെ.ജിജേഷിന്റെ വീടിന് നേരെ ആക്രമണം നടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ബൈക്കുകള്‍ ആളി കത്തുന്നതാണ് കണ്ടത്. എന്നാല്‍ അക്രമികള്‍ ഓടിരക്ഷപെട്ടു.
പറവൂര്‍ പൊലീസ് സ്ഥലത്തത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

