മതത്തിന്‍റെ അതിര്‍വരമ്പുകള്‍ മറികടന്ന്‍ ഒരു പ്രണയവിവാഹം കൂടി

പ്രശസ്ത അവതാരിക  മണിമേഘല  വിവാഹിതയായി. സുഹൃത്തായ ഹുസൈന്‍ ആണ് വരന്‍. സണ്‍ മ്യൂസിക്കില്‍ അവതാരകയായ മണിമേഘലയും ഹുസൈനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മതം വേറെയായതിനാല്‍ ഇരുവരുടെയും വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതേതുടര്‍ന്ന് ലളിതമായ ചടങ്ങുകളോടു കൂടിയായിരുന്നു വിവാഹം.

”ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒരു ദിവസം അദ്ദേഹത്തിനു എന്നെ മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു. പെട്ടന്നുള്ള തീരുമാനമായിരുന്നു, പ്രണയത്തിനു മതമില്ല” – എന്ന് പറഞ്ഞുകൊണ്ടാണ് മണിമേഘല വിവാഹ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചയാണിതെന്ന് ആരാധകര്‍ കമന്‍റ് ചെയ്തു. നല്ല തീരുമാനമെന്ന് ചിലരും അച്ഛനെ വേദനിപ്പിക്കേണ്ടിയിരുന്നില്ലെന്ന് മറ്റ് ചിലരും അഭിപ്രായം പറഞ്ഞു. തമിഴകത്ത് ഏറെ ശ്രദ്ധേയയായ മണിമേഘല വിവധ ഷോകളിലും ഹോസ്റ്റായി എത്തിയിട്ടുണ്ട്

prp

Leave a Reply

*