ന്യൂഡല്‍ഹി: ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ തോക്ക് ചൂണ്ടി വിരട്ടിയോടിച്ച് ഭാര്യ. ലക്നൗവിലെ കകോരി ജില്ലയിലാണ് സംഭവം നടന്നത്. ഗേറ്റിനടുത്ത് അയല്‍ക്കാരനുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ ഇദ്ദേഹത്തിനെ നേരെ ഒരു കൂട്ടം ആളുകള്‍ എത്തി യാതൊരു പ്രകോപനവും കൂടാതെ ആക്രമണം അഴിച്ച് വിട്ടു. ബഹളം കേട്ട് പുറത്തേക്കിറങ്ങി വന്ന ഭാര്യ കണ്ടത് തന്‍റെ ഭര്‍ത്താവിനെ ചിലര്‍ ചേര്‍ന്ന് ചവിട്ടുകയും ഇടിക്കുകയും അടിക്കുകയും ചെയ്യുന്നതാണ്. ഉടന്‍ തന്നെ അവര്‍ വീടിനുള്ളിലേക്ക് പോയി തോക്കുമായി തിരിച്ചെത്തി അക്രമികള്‍ക്ക് നേരെ ചൂണ്ടുകയും ഇത് കണ്ട അക്രമികള്‍ പേടിച്ചോടുന്നതുമായ ദൃശ്യങ്ങള്‍ […]
Tag: attack
ട്രാന്‍സ്ജെന്‍ഡറിന് നാട്ടുകാരുടെ ക്രൂരമര്‍ദനം; പോലീസുകാരും മോശമായി പെരുമാറിയെന്ന് ആരോപണം
തിരുവനന്തപുരം: വലിയതുറയില്‍ ട്രാന്‍സ്ജെന്‍ഡറിന് നാട്ടുകാരുടെ ക്രൂരമര്‍ദനം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പെണ്‍വേഷം കെട്ടിവന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഇവരുടെ വസ്ത്രങ്ങളും നാട്ടുകാര്‍ വലിച്ചു കീറി. തിരുവനന്തപുരം സ്വദേശിയായ ഇവര്‍ കഴിഞ്ഞ കുറേ കാലമായി നാഗര്‍കോവിലിലാണ് താമസം. രണ്ടുദിവസം മുന്‍പാണ് തിരികെ നാട്ടിലേക്ക് എത്തിയത്. ഇന്നലെ രാത്രി അവന്തിക സുഹൃത്തിനെ ബസ് കയറ്റി വിട്ടശേഷം തിരിച്ച് ഈരാറ്റുപേട്ടയിലേക്കുള്ള ബസ് കാത്തു നില്‍ക്കുമ്പോഴായിരുന്നു സംഭവം. സംഭവം അറിഞ്ഞ് ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടു പോലുസുകാര്‍ എത്തിയെങ്കിലും ക്രൂരമര്‍ദ്ദനം ഏറ്റിരുന്നു. എന്നാല്‍ ഇവരും സമീപത്തെത്തി […]
സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച ആന്‍റോ ബോസിന്‍റെ ജാമ്യാപേക്ഷ തള്ളി
തൃശൂര്‍: യുവനടി സനുഷയെ ട്രെയിന്‍ യാത്രക്കിടെ അപമാനിക്കാന്‍ ശ്രമിച്ച ആന്‍റോ ബോസിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ബുധനാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിലെ എസി-എവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനുഷയെ സഹയാത്രികനായ തമിഴ്നാട് വില്ലുകുറി സ്വദേശിയായ ആന്‍റോ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. സനൂഷയുടെ പരാതിയില്‍ തൃശൂര്‍ റെയില്‍വേ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് സനുഷ പറഞ്ഞിരുന്നു. ഉറക്കത്തില്‍ ആരോ ചുണ്ടില്‍ […]
ഓടുന്ന ട്രെയിനില്‍ യുവനടിക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റില്‍
കൊച്ചി: ഓടുന്ന ട്രെയിനില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി പറഞ്ഞു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്‍റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് […]
അച്ഛന്‍ മക്കളെ ക്രൂരമായി തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. അത്തരത്തില്‍ മകനെയും മകളെയും ക്രൂരമായി ശിക്ഷിക്കുന്ന അച്ഛന്‍റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളെയും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇയാളുടെ സഹോദരന്‍ തന്നെ പകര്‍ത്തി പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്‍ ഇയാള്‍ അറസ്റ്റിലായിരിക്കുകയാണ്. പിഞ്ചുബാലനെ കയറില്‍ തൂക്കിയിട്ടാണ് നിര്‍ദ്ദാക്ഷിണ്യം തല്ലുന്നത്. പോരാത്തതിന് കുഞ്ഞുമകളെയും ഇയാള്‍ നിലത്തിട്ട് തല്ലി ചതയ്ക്കുന്നുണ്ട്. കുട്ടികള്‍ രണ്ട് പേരും നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. കെട്ടിയിട്ട സഹോദരനെ […]
കാണാതായ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുലി തിന്ന നിലയില്‍ കണ്ടെത്തി
മധ്യപ്രദേശ്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കാണാതായ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുലി തിന്ന നിലയില്‍ കണ്ടെത്തി. ചിദ്വാര ജില്ലയിലാണ് ആറ് മണിക്കൂറിനിടെയില്‍ രണ്ട് കുട്ടികള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാടിന്‍റെ അതിര്‍ത്തിയില്‍ താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് പുലി ആക്രമിച്ചത്. അതേസമയം രണ്ടു കുട്ടികളേയും ആക്രമിച്ചത് ഒരേ പുലിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഞായറാഴ്ച നടന്ന സംഭവം ബുധനാഴ്ച മാത്രമാണ് ഗ്രാമത്തിനു പുറത്തേക്കെത്തിയത്. കുട്ടികളെ കാണാതായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രണ്ടു കുട്ടികളുടേയും ശരീരഭാഗങ്ങള്‍ വ്യത്യസ്ഥ സ്ഥലങ്ങളിലായി കണ്ടെത്തുകയായിരുന്നു. മെഹ്ലി മാതാ ഗ്രാമത്തില്‍ നിന്നാണ് […]
അമേരിക്കയിലെ ഹൂസ്റ്റണില്‍ വെടിവെപ്പ്; 3 പേര്‍ കൊല്ലപ്പെട്ടു
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റണിലെ ബര്‍മെര്‍ പ്ലസ് ബില്‍ഡിംഗിലുള്ള വര്‍ക്ക് ഷോപ്പില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവയ്പിലാണ് മൂന്ന് പേര്‍ മരിച്ചത്. പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ആക്രമണം നടത്തിയ ശേഷം ഇയാള്‍ ജീവനൊടുക്കിയെന്നും പോലീസ് അറിയിച്ചു.
പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിക്കു നേരെ പതിനാറുകാരന്‍ വെടിയുതിര്‍ത്തു
മഥുര: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) പതിനാറുകാരന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്‍സിആറിലെ റോഡ്വെയ്സ് കോളനിക്കു സമീപമാണു നാടിനെ നടുക്കിയ സംഭവം നടന്നത്. തനിച്ചു സ്കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിക്കുനേരെ വെടിയുതിര്‍ത്ത ശേഷം ആണ്‍കുട്ടി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.
മട്ടന്നൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: മട്ടന്നൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇരിട്ടി ഗവണ്‍മെന്‍റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയ്യല്ലൂരില്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഇവരെ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ അക്രമി സംഘം അകത്തുകയറി വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്രീജിത്തിന്‍റെ ദേഹത്ത് ഇരുപതില്‍ അധികം വെട്ടേറ്റു. സുധീറിന്‍റെ കൈകാലുകളും തലയിലും വെട്ടി പരിക്കേല്പിച്ചിട്ടുണ്ട്. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ബിജെപി ആണ് […]
മദ്യലഹരിയില്‍ യുവതി അമ്മക്കും സഹോദരനും നേരെ വെടിയുതിര്‍ത്തു
ന്യുഡല്‍ഹി: മദ്യലഹരിയില്‍ യുവതി അമ്മയേയും സഹോദരനേയും വെടിവച്ചു വീഴ്ത്തി. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. വീട്ടുകാരുമായി വഴക്കുണ്ടാക്കിയ യുവതി അവരെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ലൈസന്‍സുള്ള തോക്കാണ് സ്ത്രീ ഉപയോഗിച്ചത്. വീട്ടില്‍ നിന്നുള്ള ബഹളം വെടിയൊച്ചകളും കേട്ടിരുന്നതായി അയല്‍വാസികളും പറയുന്നു. ഗുരുതരമായി പരുക്കേറ്റ അമ്മയേയും സഹോദരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിതമായി മദ്യപിച്ച നിലയിലായിരുന്നു യുവതിയെന്നും നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും അയല്‍വാസികളെ ഉദ്ധരിച്ച് പോലീസ് പറയുന്നു. സ്വത്ത് സംബന്ധിച്ച് കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ […]








