സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിക്ക് നേരെ സദാചാര പോലീസുകാരുടെ ആക്രമണം

ഗുവാഹത്തി: സുഹൃത്തിനൊപ്പം ആശുപത്രിയിലേയ്ക്ക് പോയ യുവതിയ്ക്ക് പട്ടാപ്പകല്‍ സദാചാര പൊലീസിന്‍റെ വക ക്രൂര പീഡനം. ഇരുപത്തിരണ്ടുകാരിയായ യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് മുടിയില്‍ പിടിച്ച്‌ താഴെ ഇറക്കിയ സംഘം, നിലത്തിട്ട് വയറില്‍ ചവിട്ടുകയായിരുന്നു. ആസാമിലെ ഗോലാപുര ജില്ലയിലാണ് അക്രമണം നടന്നത്. ഗാരോ സമുദായാംഗമായ യുവതിയെ മറ്റൊരു യുവാവിനൊപ്പം കണ്ടതാണ് ഒരു സംഘം മദ്യപരെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.  വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി മറ്റൊരു പുരുഷനൊപ്പം പോകുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. വയറിന് ചവിട്ടും തൊഴിയുമേറ്റ് പെണ്‍കുട്ടി നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. […]

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്കു നേരെ പീഡന ശ്രമം- VIDEO

മുംബൈ:  ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്കു നേരെ പീഡന ശ്രമം. പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്നും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിക്കാതെ സഹയാത്രക്കാര്‍ നോക്കുകുത്തികളായി നില്‍ക്കുന്നതാണ് കാണാന്‍ കഴിയുന്നത്. തൊട്ടടുത്ത കമ്പാര്‍ട്‌മെന്‍റില്‍ ഗാര്‍ഡ് ഉണ്ടായിരുന്നെങ്കിലും യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ കാഴ്ചക്കാരനാവുകയായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനല്‍സിലേക്കു പോയ ലോക്കല്‍ ട്രെയിനില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനലിലേക്ക് പോയ ട്രെയിനിലെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നീക്കിവച്ച കമ്പാര്‍ട്ട്‌മെന്‍റിലായിരുന്നു പീഡനശ്രമം അരങ്ങേറിയത്. ഇതില്‍ യാത്ര ചെയ്തിരുന്ന […]

വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം; ചെറുമകള്‍ക്കെതിരെ കേസ്- VIDEO

videoകണ്ണൂര്‍: കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം. പോലീസ് ചെറുമകള്‍ക്കെതിരെ കേസെടുത്തു. കണ്ണൂരില്‍ ആയിക്കര സ്വദേശിയായ വൃദ്ധയ്ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. ചെറുമകള്‍ ദീപയ്ക്കെതിരെയാണ് കേസ്.  മര്‍ദ്ദനദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കണ്ണൂർ ആയിക്കരയിലെ ഒരു വീട്ടിൽ ഒരു manussiya മൃഗം സ്വന്തം അമ്മ യോട് ചെയ്യുന്ന ത് കണ്ടോ Posted by Shihab Zaini on Sunday, March 18, 2018

ചില്ലറ നല്‍കാത്തതിന്‍റെ പേരില്‍ മര്‍ദനം ; ഡ്രൈവര്‍ക്കെതിരെ കേസ്

ആലുവ: കൊച്ചി: ചില്ലറ നല്‍കാത്തതിന്‍റെ പേരില്‍ ആലുവയില്‍ വീട്ടമ്മയെ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ആലങ്ങാട് കളപ്പറമ്പത്ത് ജോസഫിന്‍റെ ഭാര്യ നീതയാണ് വനിതാ ദിനത്തില്‍ ക്രൂരതക്ക് ഇരയായത്. എന്നാല്‍ വീട്ടമ്മ ആക്രമിച്ചെന്ന് കാണിച്ച്‌ ഓട്ടോ ഡ്രൈവറും ചികിത്സയിലാണ്. മകളുടെ പ്ലസ് വണ്‍ പ്രവേശനത്തിനായി തൃശൂരില്‍ പോയി മടങ്ങിയ നീത ആലുവയില്‍ ബസിറങ്ങി രണ്ട് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ചു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഓട്ടോകൂലിയായി ഡ്രൈവര്‍ 40 രൂപ ആവശ്യപ്പെട്ടു. ചില്ലറയായി 35 രൂപ […]

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമ തകര്‍ത്തു

കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം. പ്രതിമയില്‍ ചാര്‍ത്തിയിരുന്നു കണ്ണടയും മാലയും നശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അജ്ഞാതനായ വ്യക്തി കല്ലെടുത്തെറിഞ്ഞുവെന്നാണ്  ലഭിക്കുന്ന വിവരം. കാവി വസ്ത്രമണിഞ്ഞ ആളാണെന്നും വ്യക്തമായിട്ടുണ്ട്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി വിശ്വനാഥ് ഷെട്ടിക്ക് കുത്തേറ്റു

ബംഗളുരു: കര്‍ണാടക ലോകായുക്താ ഓഫീസര്‍ പി വിശ്വനാഥ ഷെട്ടിക്ക് കുത്തേറ്റു. ബംഗളൂരിവിലെ ഓഫീസില്‍ വച്ചാണ് പരാതിയുമായി എത്തിയ ആള്‍ ജസ്റ്റിസിനെ മൂന്നുതവണ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തേജസ് ശര്‍മ്മ എന്നയാളാണ്  ജഡ്ജിയെ കുത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അക്രമിയെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോകായുക്ത കൈകാര്യം ചെയ്യുന്ന ഒരു കേസില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.   ബെംഗളൂരു നഗര ഹൃദയത്തിലാണ് ലോകായുക്തയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് […]

കുരുന്നുകളുടെ ശവക്കോട്ടയായി മാറി സിറിയ

സിറിയ: ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയ ഇന്ന് കുരുന്നുകളുടെ ശവക്കോട്ടയായി മാറുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പൊലിഞ്ഞത് നൂറോളം കുരുന്നുകളുടെ ജീവനാണ്. ലോകരാജ്യങ്ങള്‍ കടുത്ത വേദനയോടെയാണ് ഇന്ന് സിറിയയെ നോക്കിക്കാണുന്നത്. യുദ്ധത്തിനിടയില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കരളലിയിക്കുന്നവയാണ്. വിമതരുടെ ശക്തിദുര്‍ഗമായ കിഴക്കന്‍ ഗൗട്ട മേഖലയില്‍ റോക്കറ്റാക്രമണവും ഷെല്‍വര്‍ഷവും ശക്തമാക്കിയതോടെയാണ് സിറിയ വീണ്ടും യുദ്ധത്തിന്‍റെ      തീവ്രതയിലേക്ക് കടന്നത്. അതേ സമയം വലിയ നാശം സൃഷ്ടിക്കുന്ന ബാരല്‍ ബോംബുകള്‍ എന്നറിയപ്പെടുന്ന രണ്ടു ബോംബുകളും ഈ […]

ഗര്‍ഭിണിയെ വയറ്റില്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: 6 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ കുടുംബം കുടില്‍ കെട്ടിസമരം നടത്തിവരുന്നതിനിടെയാണ് അറസ്റ്റ്. കേസിലെ പ്രധാനപ്രതിയും ഗര്‍ഭിണിയുടെ കുടുംബത്തിന്‍റെ അയല്‍വാസിയുമായ പ്രജീഷ് ഗോപാലനെ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ 28നു രാത്രിയാണു സിബി ചാക്കോയ്ക്കും ഭാര്യ ജോത്സനയ്ക്കും മൂന്നും ഏഴും വയസ്സുള്ള രണ്ട് കുട്ടികള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. വയറില്‍ ചവിട്ടിയതിനെതുടര്‍ന്ന് ജ്യോത്സനയുടെ നാലുമാസം […]

അതിരപ്പള്ളിയില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശൂര്‍: അതിരപ്പള്ളി വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയായ അഷ്റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു സംഭവം. മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്.  മാതാവിന്‍റെ  നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉടന്‍ തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടിയെ കാട്ടിനുള്ളില്‍നിന്നു തല വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഝാര്‍ഖണ്ടില്‍ നിന്ന് തേയിലത്തോട്ടത്തില്‍ ജോലിക്കായി […]

‘ജയ് ശ്രീറാം’ വിളിച്ചില്ല; മധ്യവയസ്ക്കന്‍റെ മുഖത്ത് 25 തവണ അടിച്ച്‌ പതിനെട്ടുകാരന്‍- VIDEO

ജയ്പൂര്‍: ‘ജയ് ശ്രീറാം’ വിളിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം മധ്യവയസ്ക്കന്‍റെ മുഖത്ത് 25 തവണ അടിച്ച്‌ പതിനെട്ടുകാരന്‍. 45കാരനായ മുഹമ്മദ് സാലിമിനെയാണ് വിനയ് മീന എന്ന യുവാവ്  മര്‍ദ്ദിച്ചത്‌. രാജസ്ഥാനിലെ സിറോഹി ജില്ലയിലായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകന്‍റെ  ക്രൂരത.  മുസ്ലീം വിശ്വാസിയായ സലീമിനെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അസഭ്യവര്‍ഷത്തോടെ മുഖത്തടിച്ചതിന് പുറമെ താടിയിലും മുടിയിലും നിരന്തരം പിടിച്ചുവലിക്കുകയും ചെയ്തു. അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. സംഭവത്തിന്‍റെ മൂന്ന് മിനുറ്റ് നീളം വരുന്ന വീഡിയോ പകര്‍ത്തിയതും പ്രചരിപ്പിച്ചതും ഇയാള്‍ തന്നെയാണ്. വീഡിയോ വൈറലായതോടെ ഇയാള്‍ പിടിയിലാവുകയായിരുന്നു.  […]