അതിരപ്പള്ളിയില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശൂര്‍: അതിരപ്പള്ളി വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയായ അഷ്റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു സംഭവം. മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്.  മാതാവിന്‍റെ  നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉടന്‍ തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

രണ്ടര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടിയെ കാട്ടിനുള്ളില്‍നിന്നു തല വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഝാര്‍ഖണ്ടില്‍ നിന്ന് തേയിലത്തോട്ടത്തില്‍ ജോലിക്കായി ഇവരെത്തിയത്. മൃതദേഹം മാറ്റുന്നതിനിടെ പൊലീസിന് നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

 

 

 

 

 

prp

Related posts

Leave a Reply

*