പട്ടിക്കുട്ടിയുടെ പിറന്നാള്‍ കേക്ക് മുറിച്ച്‌ ആഘോഷിച്ച്‌ നമിതാ പ്രമോദ്- VIDEO

സിനിമാ താരങ്ങളെപ്പോലെ അവരുടെ വളര്‍ത്തുമൃഗങ്ങളും പലപ്പോഴും   ശ്രദ്ധാകേന്ദ്രങ്ങളായി മാറാറുണ്ട്. മിക്ക നടീനടന്മാരും പട്ടിക്കുട്ടികളെയാണ് പലപ്പോഴും പൊന്നോമനകളായി കൊണ്ടു നടക്കാറുള്ളത്.

അത്തരത്തില്‍ മലയാളികളുടെ പ്രിയ താരം നമിത പ്രമോദിന്‍റെ പട്ടിക്കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരമായിക്കൊണ്ടിരിക്കുന്നത്. പട്ടിക്കുട്ടിയുടെ പിറന്നാള്‍ കേക്ക് മുറിച്ച്‌ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

പിറന്നാള്‍ ആഘോഷത്തില്‍ നടിയുടെ കുടുംബം ഒന്നടങ്കം പങ്കെടുക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള വേഷം അണിഞ്ഞാണ് നമിതയും അച്ഛനമ്മമാരെല്ലാം പിറന്നാള്‍ ആഘോഷത്തിന് ഒരുങ്ങിയത്. കാന്‍ഡില്‍ ഊതിക്കെടുത്തിയും പട്ടിക്കുട്ടിയുടെ വായില്‍ കേക്കു വെച്ചു കൊടുത്തും താരം അടി പൊളിയാക്കിയിരിക്കുകയാണ് ഈ ബര്‍ത്ത് ഡേ പാര്‍ട്ടി.

അടുത്തിടെ അമലാ പോളിന്‍റെ പൊന്നോമനയായ വളര്‍ത്തു നായ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അമലയ്ക്കൊപ്പം ക്രിസ്തുമസ് വേഷം ധരിച്ചണ് അമലയുടെ പട്ടിക്കുട്ടി ശ്രദ്ധാ കേന്ദ്രമായത്.

Related image

 

 

Related posts

Leave a Reply

*