അതിരപ്പള്ളിയില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശൂര്‍: അതിരപ്പള്ളി വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയായ അഷ്റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു സംഭവം. മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്.  മാതാവിന്‍റെ  നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉടന്‍ തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടിയെ കാട്ടിനുള്ളില്‍നിന്നു തല വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഝാര്‍ഖണ്ടില്‍ നിന്ന് തേയിലത്തോട്ടത്തില്‍ ജോലിക്കായി […]

അതിരപ്പിള്ളി പദ്ധതി: സമവായത്തിന് ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കാന്‍  സര്‍ക്കാര്‍ ശ്രമിക്കുന്നതായി  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര ജലക്കമ്മിഷന്‍ പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് മാത്രമെ പദ്ധതി നടപ്പാക്കുകയുള്ളൂ. വെള്ളച്ചാട്ടത്തിന്റെ ഭംഗി നിലനിറുത്തി കൊണ്ട് തന്നെയാവും പദ്ധതി നടപ്പാക്കുകയെന്നും പിണറായി വിശദീകരിച്ചു.

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനാവില്ല- വി.എസ്

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്ചുതാനന്ദന്‍.  ഒരു പദ്ധതിയും ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ആവില്ലെന്നു പറഞ്ഞ വി.എസ് കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി. പദ്ധതിയെ എതിര്‍ത്ത് സി.പി.ഐയും പുഴ സംരക്ഷണ സമിതിയും നേരത്തെ രംഗത്തെത്തിയിരുന്നു. എല്‍.ഡി.എഫ് ഇത്തരത്തിലുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കായിരുന്നു.

അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസയില്‍ പറഞ്ഞു. സമവായം ഉണ്ടാക്കുമെന്ന് വൈദ്യുത മന്ത്രി പറഞ്ഞ ശേഷം നിര്‍മ്മാണം ആരംഭിച്ചത് ആരെ പറ്റിക്കാനെന്നും ചെന്നിത്തല ചോദിച്ചു. വൈദ്യുത മന്ത്രി എം എം മണി നിയമസഭയെ തെറ്റിധരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതിരപ്പള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആക്ഷപവും പ്രതിപക്ഷം ഉയര്‍ത്തി. സി.പി.ഐ അടക്കം പാര്‍ട്ടികളും പദ്ധിതിക്ക് എതിരാണ്. പിന്നെന്തിനാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു. നിര്‍മ്മാണം ആരംഭിച്ച സാഹചര്യത്തില്‍ […]