കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി വിശ്വനാഥ് ഷെട്ടിക്ക് കുത്തേറ്റു

ബംഗളുരു: കര്‍ണാടക ലോകായുക്താ ഓഫീസര്‍ പി വിശ്വനാഥ ഷെട്ടിക്ക് കുത്തേറ്റു. ബംഗളൂരിവിലെ ഓഫീസില്‍ വച്ചാണ് പരാതിയുമായി എത്തിയ ആള്‍ ജസ്റ്റിസിനെ മൂന്നുതവണ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേജസ് ശര്‍മ്മ എന്നയാളാണ്  ജഡ്ജിയെ കുത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അക്രമിയെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോകായുക്ത കൈകാര്യം ചെയ്യുന്ന ഒരു കേസില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Image result for p vishwanath shetty

 

ബെംഗളൂരു നഗര ഹൃദയത്തിലാണ് ലോകായുക്തയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതും. അതേസമയം ജഡ്ജി അക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സംഭവത്തില്‍ വലിയ സുരക്ഷ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ലോകായുക്ത പോലെയുള്ള സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജെഡിഎസ് നേതാവ് എച്ച്‌.ഡി. ദേവഗൗഡ ആരോപിച്ചു.

prp

Related posts

Leave a Reply

*