ചില്ലറ നല്‍കാത്തതിന്‍റെ പേരില്‍ മര്‍ദനം ; ഡ്രൈവര്‍ക്കെതിരെ കേസ്

ആലുവ: കൊച്ചി: ചില്ലറ നല്‍കാത്തതിന്‍റെ പേരില്‍ ആലുവയില്‍ വീട്ടമ്മയെ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ആലങ്ങാട് കളപ്പറമ്പത്ത് ജോസഫിന്‍റെ ഭാര്യ നീതയാണ് വനിതാ ദിനത്തില്‍ ക്രൂരതക്ക് ഇരയായത്. എന്നാല്‍ വീട്ടമ്മ ആക്രമിച്ചെന്ന് കാണിച്ച്‌ ഓട്ടോ ഡ്രൈവറും ചികിത്സയിലാണ്.

മകളുടെ പ്ലസ് വണ്‍ പ്രവേശനത്തിനായി തൃശൂരില്‍ പോയി മടങ്ങിയ നീത ആലുവയില്‍ ബസിറങ്ങി രണ്ട് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ചു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഓട്ടോകൂലിയായി ഡ്രൈവര്‍ 40 രൂപ ആവശ്യപ്പെട്ടു. ചില്ലറയായി 35 രൂപ മാത്രം ഉണ്ടായിരുന്നതിനാല്‍ 500 രൂപയുടെ നോട്ടു നല്‍കി. തുടര്‍ന്ന് ചില്ലറ മാറ്റാനായി അടുത്ത കലവയിലേക്ക് ഓട്ടോയുമായി പോയ ഡ്രൈവര്‍ ചില്ലറ മാറ്റിയ ശേഷം 450 രൂപ ബാക്കി തന്നു. തനിക്ക് 10 രൂപ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞതോടെ ഓട്ടോ ഡ്രൈവര്‍ അസഭ്യവര്‍ഷം ആരംഭിക്കുകയായിരുന്നെന്ന് നീത പറയുന്നു.

തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍റെ എതിര്‍ദിശയിലേക്ക് ഓട്ടോ ഓടിച്ച്‌ പോകാന്‍ ശ്രമിച്ചു. നീത ബഹളം വച്ചതോടെ അടുത്തൊരു സ്കൂളിലേക്ക് ഓട്ടോ ഓടിച്ച്‌ കയറ്റി നിലത്തിട്ട് മുഖം ഉരക്കുകയും മര്‍ദ്ദിക്കുകയായിരുന്നെന്ന് നീത മൊഴി നല്‍കി.

നാളെ കമ്മീഷന്‍ ചെയര്‍പെഴ്സണ്‍ എം.സി. ജോസഫൈന്‍ യുവതിയെ സന്ദര്‍ശിക്കും. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ കമ്മീഷന്‍ ഗൗരവത്തില്‍ കാണുമെന്നും ഇൗ സംഭവത്തില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ചെയര്‍പെഴ്സണ്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ അടിയന്തര പോലീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 

 

prp

Related posts

Leave a Reply

*