സൗന്ദര്യം നിലനിര്‍ത്താന്‍ കഞ്ഞിവെള്ളം

സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നഒന്നാണ് കഞ്ഞിവെള്ളം. പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ളവയെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം സഹായിക്കുന്നു . പെട്ടെന്ന് തന്നെ ക്ഷീണം അകറ്റാന്‍ മറ്റ് ഏതൊരു എനര്‍ജി ഡ്രിങ്ക് പോലെ തന്നെ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. പലവിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് കഞ്ഞിവെള്ളം പരിഹാരമാകുന്നു.

*കണ്ടീഷണര്‍

മുടിയുടെ ആരോഗ്യത്തിന് കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച്നോക്കൂ. ഷാമ്പൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകൂ. ഇത് മുടി വളരാനും മൃദുലമാകാനും സഹായിക്കും.

*ചര്‍മ്മം സുന്ദരമാകാന്‍

മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കഞ്ഞിവെള്ളം മുന്നില്‍ തന്നെയാണ്. ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങള്‍ക്കും കഞ്ഞിവെള്ളംസഹായിക്കുന്നു.

*മുടിയുടെ അറ്റം പിളരുന്നതിന്

മുടിയുടെ അറ്റം പിളരുന്നത് പല വിധത്തില്‍ നിങ്ങളെ അലട്ടാറുണ്ടോ? എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഞ്ഞിവെള്ളം മതി. മുടിയുടെ അറ്റംപിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകാവുന്നതാണ്.

*താരന്‍ പോകാന്‍

താരന്‍ കൊണ്ട് വലയുന്നവരാണോ നിങ്ങള്‍. എന്നാല്‍ അതിന് പരിഹാരം കാണാന്‍ കഞ്ഞിവെള്ളം മികച്ചതാണ്. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടികഴുകുന്നത് നന്നായിരിക്കും. ടോണിക്കിനു പകരമായി കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.

* കഴുത്തിനു ചുറ്റുമുള്ള കറുപ്പിന്

കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം പോകാന്‍ കഞ്ഞി വെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയു. കഴുത്തില്‍ മാത്രമല്ല കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിനും കഞ്ഞിവെള്ളം മികച്ച ഒന്നാണ്.

*മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖംകഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും. മുഖക്കുരുവിന്റെ പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

*ചര്‍മ്മത്തിലെ അസ്വസ്ഥത

ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ എല്ലാം മാറ്റുന്നതിനും ചര്‍മ്മത്തിലെ അലര്‍ജികളും മറ്റും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാം.

*മുടി വളരാന്‍

മുടിവളരാന്‍ പല വിധത്തിലുള്ള എണ്ണകളും മറ്റും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരത്തില്‍ എല്ലാ വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ.

*അകാല വാര്‍ദ്ധക്യം

അകാലവാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് എല്ലാ വിധത്തിലും അകാലവാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

*കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു കഞ്ഞിവെള്ളം. അല്‍പംകഞ്ഞിവെള്ളം പഞ്ഞിയില്‍ മുക്കി കണ്ണിനു താഴെ തേച്ച് പിടിപ്പിക്കാം. ഇത് പത്ത് മിനിട്ട് കൊണ്ട് കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം നല്‍കുന്നു.

 

prp

Related posts

Leave a Reply

*