ഭര്‍ത്താവ് നോക്കി നില്‍ക്കേ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: ആറു മാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച്‌, ഭര്‍ത്താവ് നോക്കിനില്‍ക്കെ കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.

വയലാര്‍ പടിഞ്ഞാറെ പൂപ്പള്ളി സെബാസ്റ്റ്യന്‍റെ ഭാര്യ വിനീഷ (32) യുടെ മൃതദേഹമാണ്   ഇന്നു രാവിലെ അരൂര്‍ മുക്കം ഭാഗത്തു നിന്നും ലഭിച്ചത്. പ​ന​ങ്ങാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇന്‍ക്വസ്റ്റ് ന​ട​പ​ടി​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്.

വ്യാഴാഴ്ച വൈകിട്ടു ഭര്‍ത്താവുമൊത്തു ബൈക്കില്‍ കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു സംഭവം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണു യു​വ​തി​യു​ടെ മരണ​ത്തി​നു കാരണമെന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.  മരട് ആലപ്പാട്ട് തോമസിന്റെ മകളാണു വിനീഷ. പത്തു വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞ ഇവര്‍ക്ക് മൂന്ന് ആണ്‍കുട്ടികളാണുള്ളത്. മൂത്ത കുട്ടി മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി എല്‍കെജി വിദ്യാര്‍ഥിയുമാണ്.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ല്‍ ഇ​വ​ര്‍ എ​ല്ലാ​വ​രും മ​ര​ടി​ലെ വീ​ട്ടി​ല്‍ വ​ന്നു മ​ട​ങ്ങി​യ​താ​ണെ​ന്നു വി​നീ​ഷ​യു​ടെ സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു. കൈ​ക്കു​ഞ്ഞി​നെ പോ​ലീ​സ് വി​നീ​ഷ​യു​ടെ വീ​ട്ടു​കാ​ര്‍​ക്കു ഇ​ന്ന​ലെ​ത​ന്നെ കൈ​മാ​റി​യി​രു​ന്നു.

prp

Related posts

Leave a Reply

*