എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം; സുകുമാരന്‍ നായരുടെ പേരില്‍ റീത്തും

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാപ്പനംകോടിന് സമീപം മേലാങ്കുളത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. ഇന്നു രാവിലെയാണ് ഓഫിസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്‍റെ ചില്ലുകൾ തകര്‍ത്തു.  ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും സ്ഥാപിച്ചിട്ടുണ്ട്. കൊടിമരത്തിന്‍റെ ചുവട്ടിലാണു റീത്ത് വച്ചിരിക്കുന്നത്. കെട്ടിടത്തിന്‍റെ മുകള്‍ ഭാഗത്തുള്ള ചട്ടമ്പിസ്വാമി പ്രതിമയുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. ശബരിമല യുവതീപ്രവേശത്തെ എതിര്‍ത്തു നാമജപ ഘോഷയാത്ര അടക്കമുള്ള സമരത്തിനെതിരായ […]

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ പ്രതികളെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചതായി സൂചന. കുണ്ടമണ്‍ കടവിലെ സ്വാമിയുടെ ആശ്രമത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളുടെ ചിത്രം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ആശ്രമത്തിന് സമീപത്തെ ക്ഷേത്രത്തിലെ ക്യാമറയില്‍, പുലര്‍ച്ചെ രണ്ടു മണിയോടെ ഒരാള്‍ ഓടിപ്പോകുന്നതിന്‍റെ ദൃശ്യമാണ് ലഭിച്ചത്. ഇതടക്കം സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ച്‌ വരികയാണ്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആദിത്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കന്റോണ്‍മെന്‍റ് അസിസ്റ്റന്‍റ് […]

സന്ദീപാനന്ദ ഗിരിക്കെതിരായ ആക്രമണത്തിനു പിന്നില്‍ സിപിഎമ്മെന്ന് ബിജെപി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയ്‌ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നില്‍ സി.പി.എമ്മിന്‍റെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ്.സുരേഷ് ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിരപരാധികളെ അറസ്‌റ്റ് ചെയ്‌തതില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിരോധത്തിലുമാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങളെ വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. സര്‍ക്കാരും സ്വാമി സന്ദീപാനന്ദ ഗിരിയും ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു. അക്രമികളെ അഴിഞ്ഞാടാന്‍ വിടില്ലെന്ന് മന്ത്രി കടകംപള്ളി […]

ജാതി മാറി വിവാഹം; മകളെയും ഭര്‍ത്താവിനെയും അച്ഛന്‍ നടുറോട്ടിലിട്ട് വെട്ടി- video

ഹൈദരാബാദ്: അച്ഛന്‍ മകളേയും മരുമകനേയും വെട്ടി പരിക്കേല്‍പ്പിച്ചു. ഹൈദരാബാദിലെ എര്‍ഗാദയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ജാതി മാറിവിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കാരണം. സ്വര്‍ണപണിക്കാരനായ മനോഹര്‍ചാരിയാണ് മകള്‍ മാധവി, ഭര്‍ത്താവ് സന്ദീപ് എന്നിവരെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ മാധവിയെ സംജിഗുഡയിലെ യശോദ ആശുപത്രിയിലും ഭര്‍ത്താവ് സന്ദീപിനെ ശാന്താ നഗറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന മാധവിയും (20) സന്ദീപും (21) ക‍ഴിഞ്ഞയാ‍ഴ്ചയാണ് വിവാഹിതനായത്. മാധവി ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയും സന്ദീപ് ദളിതനുമാണ്. […]

എ.ഡി.ജി.പിയുടെ മകള്‍ക്കെതിരായ കേസ് റദ്ദാക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന പരാതിയില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധയ്ക്കെതിരായ കേസ് റദ്ദാക്കേണ്ടെന്ന് ഹൈക്കോടതി. എ.ഡി.ജി.പിയുടെ മകളായതു കൊണ്ട് കേസ് വേണ്ടെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ദ്ധ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ ചോദ്യം. സ്‌നിഗ്ദ്ധയ്ക്കെതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യം എന്താണെന്ന് അഭിഭാഷകനോട് ചോദിച്ചു. എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷിച്ച്‌ വസ്തുതകള്‍ കണ്ടെത്തുന്നതാണ് ഉചിതം. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു കേസ് […]

കൊല്ലത്ത് യുവാവിന് നേരെ ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ മര്‍ദ്ദനം

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്‌ കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ(22)നാണ് അമ്മയുടെ മുന്നില്‍ വച്ച്‌ മര്‍ദ്ദനമേറ്റത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വരികയായിരുന്നു എം.എല്‍.എ. ഇതേ വീട്ടില്‍നിന്ന് കാറില്‍ മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. അനന്തകൃഷ്ണന്‍ എം.എല്‍.എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ആദ്യം എം.എല്‍.എയും പിന്നീട് ഡ്രൈവറും മര്‍ദ്ദിക്കുകയായിരുന്നെന്ന് അനന്തകൃഷ്ണന്‍ പറഞ്ഞു അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു […]

കാപ്പില്‍ ബീച്ചില്‍ യുവതിയെയും സുഹൃത്തിനെയും നാലംഗ സംഘം ആക്രമിച്ചു

തിരുവനന്തപുരം: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച നാലംഗ സംഘം ഒന്നര പവന്‍ മാലയും മൊബൈല്‍ഫോണും കവര്‍ന്നു. കിഴക്കേക്കോട്ടയിലെ ഒരു സ്വകാര്യ മൊബൈല്‍ ഷോറൂം മാനേജരായ തിരുവല്ലം സ്വദേശിയായ 21 കാരിയും സുഹൃത്തുമാണ് അക്രമത്തിനിരയായത്. ഇന്നലെ വൈകുന്നേരം 3.15 ഓടെയായിരുന്നു സംഭവം. കാപ്പില്‍ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്തെ കാറ്റാടിക്കൂട്ടത്തിനിടയില്‍ ഇരിക്കുകയായിരുന്നു യുവതിയും സുഹൃത്തും. അല്‍പ്പസമയത്തിനകം ഇവരുടെ സമീപത്തെത്തിയ നാലംഗ സംഘം ഇവരെ ചോദ്യം ചെയ്തശേഷം മര്‍ദ്ദിക്കുകയായിരുന്നു. യുവതിയെയും സുഹൃത്തിനെയും അടിച്ചുവീഴ്ത്തിയ സംഘം യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നരപവന്‍ മാലയും […]

പ്രധാനമന്ത്രിയുടെ പേരും ദേശീയഗാനവും അറിയില്ല, യാത്രക്കാരന് ട്രെയിനില്‍ മര്‍ദ്ദനം

പശ്ചിമ ബംഗാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും ദേശീയ ഗാനത്തെ കുറിച്ചുമുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാത്തതിന്‍റെ പേരില്‍ യുവാവിന് ട്രെയിനില്‍ ക്രൂരമര്‍ദ്ദനം. ഹൗറയില്‍ നിന്ന് ബംഗാളിലെ മാല്‍ഡ ജില്ലയിലെ കാലിയചകിലേക്ക് ട്രെയിനില്‍ പോവുകയായിരുന്ന യുവാവിനെയാണ് നാലംഗ സംഘം ആക്രമിച്ചത്. ട്രെയിനില്‍ കേറിയപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി, ബംഗാള്‍ മുഖ്യമന്ത്രി എന്നിവര്‍ ആരാണെന്ന് ചോദിക്കുകയും ദേശീയ ഗാനം പാടിപ്പിക്കുകയുമായിരുന്നു. ഉത്തരം തെറ്റിയതോടെ സംഘം യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ മേയ് പതിനാലിനായിരുന്നു സംഭവം. അതേസമയം യുവാവിനോട് ചോദ്യം ചോദിക്കുന്നതിന്‍റെയും മര്‍ദ്ദിക്കുന്നതിന്‍റെയും […]

മെട്രോയില്‍ ദമ്പതികളെ മര്‍ദ്ദിച്ച സംഭവം: ‘പരസ്പരം കെട്ടിപ്പിടിച്ച്‌ പ്രതിഷേധം

കൊല്‍ക്കത്ത: മെട്രോയില്‍ യാത്രചെയ്യവെ പരസ്പരം ആലിംഗനം ചെയ്ത യുവദമ്പതികളെ യാത്രക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ഒരു കൂട്ടം യുവാക്കള്‍ രംഗത്തെത്തി. കൊല്‍ക്കത്തയിലെ ഡം ഡം മെട്രോ സ്റ്റേഷന് മുന്നില്‍ പരസ്പരം ആലിംഗനം ചെയ്‌താണ് യുവാക്കളുടെ പ്രതിഷേധം. മര്‍ദ്ദനമേറ്റ ദമ്ബതികള്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു യുവാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 9.30നായിരുന്നു മെട്രോയില്‍ യാത്ര ചെയ്ത ദമ്പതികളെ സദാചാര വാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ ആലിംഗനം ചെയ്യുന്നത് കണ്ട ഒരു വയോധികനാണ് ആദ്യം ഇവര്‍ക്കെതിരെ തിരിഞ്ഞത്. […]

കത്വ സംഭവം: പ്രതിഷേധചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിനു നേരെ കല്ലേറ്

പാലക്കാട്: കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ചിത്രം വരച്ച്‌ പ്രതിഷേധിച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം. പാലക്കാട് മുതുമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിന്‍റെ ചില്ല് അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു. ഇവര്‍ക്കെതിരെ ഫെയ്സ്ബുക്കിലൂടെ വധഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടായിരുന്നു. തന്‍റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും അക്രമികള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു. അതേ സമയം ചിത്രം വരച്ച്‌ പ്രതിഷേധിച്ചതില്‍ താന്‍ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിലാണ് […]