ട്രാന്‍സ്ജെന്‍ഡറിന് നാട്ടുകാരുടെ ക്രൂരമര്‍ദനം; പോലീസുകാരും മോശമായി പെരുമാറിയെന്ന് ആരോപണം

തിരുവനന്തപുരം: വലിയതുറയില്‍ ട്രാന്‍സ്ജെന്‍ഡറിന് നാട്ടുകാരുടെ ക്രൂരമര്‍ദനം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പെണ്‍വേഷം കെട്ടിവന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഇവരുടെ വസ്ത്രങ്ങളും നാട്ടുകാര്‍ വലിച്ചു കീറി.

തിരുവനന്തപുരം സ്വദേശിയായ ഇവര്‍ കഴിഞ്ഞ കുറേ കാലമായി നാഗര്‍കോവിലിലാണ് താമസം. രണ്ടുദിവസം മുന്‍പാണ് തിരികെ നാട്ടിലേക്ക് എത്തിയത്. ഇന്നലെ രാത്രി അവന്തിക സുഹൃത്തിനെ ബസ് കയറ്റി വിട്ടശേഷം തിരിച്ച്‌ ഈരാറ്റുപേട്ടയിലേക്കുള്ള ബസ് കാത്തു നില്‍ക്കുമ്പോഴായിരുന്നു സംഭവം.

സംഭവം അറിഞ്ഞ് ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടു പോലുസുകാര്‍ എത്തിയെങ്കിലും ക്രൂരമര്‍ദ്ദനം ഏറ്റിരുന്നു. എന്നാല്‍ ഇവരും സമീപത്തെത്തി മോശമായി പെരുമാറിയെന്ന് അവന്തിക പറയുന്നു.

പരാതി നല്‍കാന്‍ സുഹൃത്തിനെക്കൂടെ കൂട്ടി സ്റ്റേഷനിലെത്തിയപ്പോള്‍ എ എസ് ഐ പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്നും അവന്തിക ആരോപിച്ചു. ‘അയാള്‍ പെന്‍ഷന്‍ പറ്റാറായി, ഉപദ്രവിക്കരുതെന്നു’ തനിക്ക് മുന്‍ പരിചയമുള്ള എഎസ്‌ഐ പറഞ്ഞു .

മുന്‍പ് പൊലീസിന്റെ ഭാഗത്തു നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ അംഗങ്ങളോട് മോശമായി പെരുമാറ്റമുണ്ടാവില്ലെന്നു ജില്ലാ പൊലീസ് മേധാവി തങ്ങള്‍ക്കു ഉറപ്പു നല്‍കിയിരുന്നു . എന്നാല്‍ ആ ഉറപ്പ് പോലീസുകാര്‍ തന്നെ ലംഘിച്ചെന്നും അവര്‍ പറഞ്ഞു . തന്നെ അപമാനിച്ച ഉദ്യോഗസ്ഥര്‍ക്കെരിരെ നടപടി ആവശ്യപ്പെട്ട് നാളെ എസ്പിക്കും ജില്ലാ കളക്ടര്‍ക്കും നേരിട്ട് അവന്തിക പരാതി നല്‍കും.

അവന്തികയുടെ ഫേസ്ബുക് പോസ്റ്റ്

‘ഇന്നലെ കോട്ടയം ksrtc സ്റ്റാന്‍ഡില്‍ സുഹൃത്തിനെ ട്രെയിന്‍ കയറ്റിവിട്ടു തിരിച്ചു വീട്ടിലേക്കു പോകാന്‍ നിന്ന എനിക്കുനേരെ പോലീസിന്റെ അസഭ്യവര്ഷം.
എന്നോട് അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്ടാലറിയുന്ന ഒരു പോലീസുകാരന്‍ എന്താ ഇവിടെ നില്‍ക്കുന്നത് ,നിനക്കൊക്കെ എന്താ ഈ സമയത്തു ഇവിടെ പരിപാടി? നീയൊക്കെ മറ്റേപണിക്കാരല്ലേ ഇനിമേലാല്‍ ഇവിടെകണ്ടുപോകരുത് എന്നൊക്കെപ്പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു എന്‍റെ സഞ്ചാരസ്വാതന്ത്രത്തില്‍ താന്‍ എന്തിനെടുപെടുന്നു എന്നു ചോദിച്ചപ്പോള്‍ ആയാളുടനെ നിനക്കെന്താ കഴക്കുന്നുണ്ടോ?
നിന്റെ കഴപ്പ് ഞാന്‍മാറ്റിത്തരാം എന്നുപറഞ്ഞു സമൂഹമധ്യത്തില്‍ എന്നെ അപമാനിച്ചു. ഞാന്‍ അയാള്‍ക്കെതിരെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ അയാള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് അയാള്‍ക്കെതിരെ നടപടിയുണ്ടാകുന്നതുവരെ ഞാന്‍ പോരാടിക്കൊണ്ടിരിക്കും ഇനിമേല്‍ അയാള്‍ വേറെ ആരോടും ഇത്തരത്തില്‍ പെരുമാറരുത്’

 

 

 

prp

Related posts

Leave a Reply

*