ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിന്‍റെ സഹോദരിക്കു നേരെ ലൈംഗികാതിക്രമം

ലോസ് ആഞ്ചലസ്: ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ സഹോദരി റാന്‍ഡിക്ക് നേരെ ലൈംഗിക അതിക്രമം. ലോസ് ആഞ്ചലസില്‍ നിന്നും മെക്സിക്കോയിലെ മസാട്ലനിലേക്ക് പോകവേ അലാസ്ക എയര്‍ലൈന്‍സില്‍ വച്ചാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി സംഭവം പങ്കുവെച്ചത്.

യാത്രക്കിടയില്‍ അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇതേക്കുറിച്ച്‌ വിമാനയാത്രക്കാരോട് പരാതിപ്പെട്ടിരുന്നെന്നും റാന്‍ഡി പറഞ്ഞു. എന്നാല്‍ അക്രമം നടത്തിയാള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്നും, അയാള്‍ക്ക് കൂടുതല്‍ മദ്യം നല്‍കൂ എന്ന രീതിയില്‍ സംഭവത്തെ നിസാരവല്‍ക്കരിക്കുകയായിരുന്നെന്നും റാന്‍ഡി പറഞ്ഞു.

അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിച്ചുവെന്നും റാന്‍ഡി കുറ്റപ്പെടുത്തി. താന്‍ ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ പിന്‍ഭാഗത്തുള്ള സീറ്റിലേക്ക് മാറിയിരിക്കാനാണ് പറഞ്ഞത്. ഇതോടെ റാന്‍ഡി അലാസ്ക എയര്‍ലൈന്‍സിന് നേരിട്ട് കത്തയയ്ക്കുകയായിരുന്നു.

തുടര്‍ന്ന്‍  അലാസ്ക എയര്‍ലൈന്‍സിന്‍റെ ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചുവെന്നും ജീവനക്കാരെ താല്‍കാലികമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും, അന്വേഷണം ആരംഭിച്ചതായി അറിയിച്ചുവെന്നും റാന്‍ഡി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്കിന്‍റെ  മാര്‍ക്കറ്റ് ഡെവല്പ്മെന്‍റ് ഡയറക്ടറാണ് റാന്‍ഡി.

 

prp

Related posts

Leave a Reply

*