വാഷിങ്ടണ്‍: തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന അപേക്ഷുമായി ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. തന്‍റെ കമ്പനി തേഡ് പാര്‍ട്ടിയുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ചതിന് വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കെയാണ് തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന അഭ്യര്‍ഥനയുമായി സക്കര്‍ബര്‍ഗ് രംഗത്തെത്തിയത്. യൂറോപ്യന്‍ സ്വകാര്യത നിയമത്തിന്റെ കീഴിലുള്ള എല്ലാ സംവിധാനങ്ങളും എല്ലാ ഫെയ്‌സ്ബുക് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട് സി.ഇ.ഒ സ്ഥാനത്തുനിന്നും മാറിനില്‍ക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. താനാണ് ഈ സ്ഥാപനം […]
Tag: sukker burg
ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിന്‍റെ സഹോദരിക്കു നേരെ ലൈംഗികാതിക്രമം
ലോസ് ആഞ്ചലസ്: ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ സഹോദരി റാന്‍ഡിക്ക് നേരെ ലൈംഗിക അതിക്രമം. ലോസ് ആഞ്ചലസില്‍ നിന്നും മെക്സിക്കോയിലെ മസാട്ലനിലേക്ക് പോകവേ അലാസ്ക എയര്‍ലൈന്‍സില്‍ വച്ചാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി സംഭവം പങ്കുവെച്ചത്. യാത്രക്കിടയില്‍ അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇതേക്കുറിച്ച് വിമാനയാത്രക്കാരോട് പരാതിപ്പെട്ടിരുന്നെന്നും റാന്‍ഡി പറഞ്ഞു. എന്നാല്‍ അക്രമം നടത്തിയാള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്നും, അയാള്‍ക്ക് കൂടുതല്‍ മദ്യം നല്‍കൂ എന്ന രീതിയില്‍ സംഭവത്തെ നിസാരവല്‍ക്കരിക്കുകയായിരുന്നെന്നും റാന്‍ഡി പറഞ്ഞു. അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിച്ചുവെന്നും […]


