അടൂരില്‍ മൊബൈല്‍ കടയ്ക്ക് നേരെ ബോംബേറ്, 4 പേര്‍ക്ക് പരിക്ക്; പലയിടത്തും നിരോധനാജ്ഞ

അടൂര്‍: പലയിടത്തും വീണ്ടും സംഘര്‍ഷാവസ്ഥ. അടൂരില്‍ മൊബൈല്‍ കടയ്ക്ക് നേരെ ബോംബേറ്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി അടൂരില്‍ വീടുകള്‍ക്കുനേരെ വ്യാപക ആക്രമണം ഉണ്ടായിരുന്നു. 50 ഓളം വീടുകള്‍ ആക്രമിക്കപ്പെട്ടു.

സിപിഐഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. സിപിഐഎം ജില്ലാ സെക്രട്ടറി ടി.ഡി ബൈജുവിന്‍റെ വീടിനുനേരെയും ആക്രമണമുണ്ടായി. മുപ്പതോളം പേര്‍ ബൈക്കുകളിലെത്തിയാണ് വീട് ആക്രമിച്ചത്. അതേസമയം, തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം. കാട്ടാക്കടയിലും നെടുമങ്ങാടും വലിയമലയിലും വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം.

നെടുമങ്ങാടും വലിയമലയിലും ആക്രമിക്കപ്പെട്ടത് സി.പി.ഐഎമ്മുകാരുടെ വീടുകളാണ്. കാട്ടാക്കടയില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീടിനു നേരെയായിരുന്നു ആക്രമണം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റൂറല്‍ എസ്.പി നെടുമങ്ങാട് ക്യാംപ് ചെയ്യുന്നു.

കോഴിക്കോട് പേരാമ്പ്രയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ശശികുമാറിന്‍റെ വീടിനുനേരെ ബോംബേറ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞത്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലും ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പേരാമ്പ്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ

prp

Related posts

Leave a Reply

*