അടൂര്‍: പലയിടത്തും വീണ്ടും സംഘര്‍ഷാവസ്ഥ. അടൂരില്‍ മൊബൈല്‍ കടയ്ക്ക് നേരെ ബോംബേറ്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി അടൂരില്‍ വീടുകള്‍ക്കുനേരെ വ്യാപക ആക്രമണം ഉണ്ടായിരുന്നു. 50 ഓളം വീടുകള്‍ ആക്രമിക്കപ്പെട്ടു. സിപിഐഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. സിപിഐഎം ജില്ലാ സെക്രട്ടറി ടി.ഡി ബൈജുവിന്‍റെ വീടിനുനേരെയും ആക്രമണമുണ്ടായി. മുപ്പതോളം പേര്‍ ബൈക്കുകളിലെത്തിയാണ് വീട് ആക്രമിച്ചത്. അതേസമയം, തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം. കാട്ടാക്കടയിലും നെടുമങ്ങാടും വലിയമലയിലും വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം. നെടുമങ്ങാടും വലിയമലയിലും ആക്രമിക്കപ്പെട്ടത് […]

