ശബരിമലയില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവതിയുടെ വീടിന് നേരെ ആക്രമണം

മലപ്പുറം: പൊലീസ് സംരക്ഷണം ഉറപ്പാക്കിയാല്‍ ശബരിമല ദര്‍ശനത്തിന് തയാറാണെന്നറിയിച്ച യുവതികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.

മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ  അപര്‍ണ ശിവകാമിയുടെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയവര്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണം നടന്ന വിവരം അപര്‍ണ തന്നെയാണ് വ്യക്തമാക്കിയത്.

നേരത്തെ പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയ കണ്ണൂര്‍ സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂര്‍ക്കാരി തന്നെയായ ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

prp

Related posts

Leave a Reply

*