കേബിള്‍ മുറിച്ചു, ചെങ്ങന്നൂരില്‍ ടിവി സംപ്രേഷണം മുടങ്ങി, വാര്‍ത്ത മുക്കാനെന്ന് ആരോപണം

ചെങ്ങന്നൂര്‍: വോട്ടെടുപ്പു ദിവസം ചെങ്ങന്നൂരില്‍ വ്യാപകമായി കേബിള്‍ കണക്ഷനുകള്‍ വിഛേദിച്ചതായി ആരോപണം. വോട്ടെടുപ്പു ദിവസം നടന്ന കെവിന്‍ മരണത്തിന്‍റെ വാര്‍ത്തകള്‍ മറച്ചുവയ്ക്കാന്‍ ടിവി സംപ്രേഷണം തടസപ്പെടുത്തിയതായാണ് ആക്ഷേപം. ഉപതിരഞ്ഞെടുപ്പ് പോളിങിനിടെ പുറത്തു വന്ന കെവിന്‍റെ കൊലപാതകവും തുടര്‍ സംഭവവികാസങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു്രആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പൊലിസിനെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പുപ്രചാരണത്തിലെ ചൂടന്‍ വിഷയമായിരുന്നു. വോട്ടെടുപ്പു ദിവസം തന്നെ പൊലീസിന്‍റെ ഭാഗത്തുനിന്ന് വന്ന വീഴ്ച വലിയ വാര്‍ത്തയായാണ് ഇടതുമുന്നണിക്കു തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പോളിങ് തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോഴാണ് […]

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്;

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്. 7.8 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ഇതിനിടെ പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടടെുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ,പി എന്നി മുന്നണികള്‍ മത്സരിക്കുന്ന ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എല്‍.ഡി.എഫിന്‍റെ സജി ചെറിയാനും യു.ഡി.എഫിന്‍റെ ഡി. വിജയകുമാറും എന്‍.ഡി.എയുടെ […]

ചെങ്ങന്നൂരില്‍ കോടിയേരി ബിജെപിയുടെ പിആര്‍ഒ ആണെന്ന് രമേശ് ചെന്നിത്തല

അലപ്പുഴ:ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ അവസാനിക്കുമ്പോള്‍ ബിജെപിയുടെ കൂട്ടുകെട്ട് പരസ്പരം ആരോപിച്ച് നേതാക്കളുടെ പുതിയ പ്രചാരണം.ചെങ്ങന്നൂരിലെ ബിജെപിയുടെ പിആര്‍ഒ ആണ് കോടിയേരിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നരേന്ദ്രമോദിയെ കുറിച്ച് ഒരു വാക്കു പോലും പിണറായി മിണ്ടിയിട്ടില്ല. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ പരസ്യം പെരുമാറ്റചട്ട ലംഘനമാണന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫ് ബിജെപിയുടെ വോട്ടുതേടിയെന്ന ആരോപണവുമായി കോടിയേരിയും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ ഡി.വിജയകുമാറിനെ കോണ്‍ഗ്രസ് […]

എല്‍.ഡി.എഫിന്‍റെ പ്രചരണത്തിനെത്തിയ കുഞ്ഞുഗായികയ്ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം

  ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന്‍റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കുഞ്ഞുഗായിക പ്രാര്‍ത്ഥനയ്ക്കും സംഘത്തിനും നേരെ ആക്രമണം. പ്രാര്‍ത്ഥന സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ഡ്രൈവറെ അക്രമിസംഘം മര്‍ദ്ദിച്ചു. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.ഐ.എം ആരോപിച്ചു.   വാഹനത്തിലെ ബോര്‍ഡും സംഘം തകര്‍ത്തിട്ടുണ്ട്. ചെങ്ങന്നൂര്‍ പുത്തന്‍കാവിലെ പ്രചരണ പരിപാടി കഴിഞ്ഞ് ടൗണിലേക്കെത്തവെയായിരുന്നു ആക്രമണം. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പങ്കെടുത്ത പരിപാടിക്കെത്തിയ ബി.ജെ.പിക്കാരാണ് അക്രമം നടത്തിയതെന്ന് സി.പി.ഐ.എം ആരോപിക്കുന്നു. ഡ്രൈവര്‍ ഈരാറ്റുപേട്ട സ്വദേശി നഹാസിനെ തല്ലിയശേഷം പ്രാര്‍ത്ഥനയെയും കൂടെയുണ്ടായിരുന്നവരെയും ഇവര്‍ ഭീഷണിപ്പെടുത്തി. പ്രാര്‍ഥനയും […]

നാലു വര്‍ഷത്തെ ഭരണം കൊണ്ട് ബി.ജെ.പി അഹങ്കാരത്തിന്‍റെ പ്രതീകമായി മാറി: കെ. സുധാകരന്‍

ചെങ്ങന്നൂര്‍: നാലു വര്‍ഷത്തെ ഭരണം കൊണ്ട് ബി.ജെ.പി അഹങ്കാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും പ്രതീകമായി മാറിയെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം കെ.സുധാകരന്‍. രാജ്യത്ത് ജനാധിപത്യത്തെ കശക്കി ഞെരിക്കുമ്പോഴും പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ തലയ്ക്കടിച്ച്‌ കൊല്ലുമ്പോഴും പ്രധാനമന്ത്രിക്ക് അഭിപ്രായമില്ല. മോദിയുടെ നാല് വര്‍ഷത്തെ ഭരണവും സംസ്ഥാനത്തെ രണ്ട് വര്‍ഷത്തെ ഭരണവും മാറ്റുരയ്ക്കപ്പെടുന്ന അവസരമാണ് ചെങ്ങന്നൂരിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബീഭത്സമായ 23 രാഷ്ട്രീയ കൊലപാതകങ്ങളാണ് രണ്ടു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഉണ്ടായത്. പിണറായിയുടെ ജില്ലയില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. കേരളത്തിന്‍റെ മുഖ്യമന്ത്രിയാണോ അതോ സി.പി.എമ്മിന്‍റെ […]

ചെങ്ങന്നൂരില്‍ എസ്എന്‍ഡിപിക്ക് സമദൂര നിലപാടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിക്ക് സമദൂര നിലപാടെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തോട് സ്‌നേഹവും കൂറും പുലര്‍ത്തുന്നവരെ സഹായിക്കും. പിന്തുണ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയനുകളോട് കൂറ് പുലര്‍ത്തുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് എസ്.എൻ.ഡി.പി ചെങ്ങന്നൂർ, മാവേലിക്കര യൂണിറ്റുകൾക്ക് വെള്ളാപ്പള്ളി നിർദേശം നൽകി. യുക്തമായ തീരുമാനം പ്രവർത്തകർ സ്വയം എടുക്കണം. ചെങ്ങന്നൂരിൽ ആര് ജയിക്കണമെന്ന് ഇൗഴവരും മറ്റ് പിന്നോക്ക വിഭാഗങ്ങളും തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആരു […]

ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പ്: നിര്‍മ്മലാ സീതാരാമനും ബിപ്ലബ് ദേബ് കുമാറും പ്രചരണത്തിനെത്തും

ചെങ്ങന്നൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറും ചെങ്ങന്നൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 23ന് ചെങ്ങന്നൂരിലെത്തുന്ന നിര്‍മ്മലാ സീതാരാമന്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന മഹിളാ സംഗമത്തെ അഭിസംബോധന ചെയ്യും. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറും 24ന് രാവിലെ 11ന് ഹോട്ടല്‍ എംപയറില്‍ മണ്ഡലത്തിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 3ന് മാന്നാറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന […]

വീണ്ടും ട്രോള്‍ പ്രതീക്ഷിക്കാം; ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുന്നു

ചെങ്ങന്നൂര്‍: ഇത് ട്രോളന്മാര്‍ക്ക് ഉത്സവകാലം. ത്രിപുര മുഖ്യമന്ത്രിയായ ബിജെപി നേതാവ് ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുകയാണ്. നേരത്തെതന്നെ ഇക്കാര്യം ബിജെപി പറഞ്ഞിരുന്നുവെങ്കിലും തിയതി പുറത്തറിയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 24നാണ് ബിപ്ലബ് വരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ട്രോളന്മാര്‍ക്ക് ആഘോഷമാകും ഈ വരവ് എന്നുറപ്പ്. വോട്ടര്‍മാര്‍ക്ക് ആവേശമാകും ബിപ്ലബിന്‍റെ  വരവ് എന്ന് ബിജെപി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ശരിക്കും ആവേശം വര്‍ദ്ധിക്കുന്നത് ട്രോളന്മാര്‍ക്കായിരിക്കുമെന്നുറപ്പ്. അത്രത്തോളം പ്രിയപ്പെട്ടവനാണ് ട്രോളന്മാര്‍ക്ക് ബിപ്ലബ് കുമാര്‍ ദേബ്

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി ഒന്നാം പ്രതി

ചെങ്ങന്നൂര്‍ : മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. എസ്.എന്‍.ഡി.പിയോഗം സംരക്ഷണ സമിതിയുടെ ഹര്‍ജി പരിഗണിച്ച്‌ കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്.      

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചെങ്ങന്നൂരില്‍ സുരേഷ് ഗോപിയുടെ തീപ്പൊരി പ്രസംഗം

കേരള രാഷ്ട്രീയത്തിലെ ചൂടുള്ള ചര്‍ച്ചയായി ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പ് മാറിക്കഴിഞ്ഞു. ചെങ്ങന്നൂരില്‍ എതിരാളികളെ നിലം പരിശാക്കാന്‍ ശക്തമായ പ്രചരണ പരിപാടികളുമായി പ്രമുഖ പാര്‍ട്ടികള്‍ രംഗത്തുണ്ട്. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചെങ്ങന്നൂരില്‍ താരം സുരേഷ് ഗോപി തന്നെയാണ്. അത്തരം ഒരു കാഴ്ചയാണ് ഇലക്ഷന്‍ പ്രചരണ പരിപാടികളില്‍ കാണുന്നത്. ചെങ്ങന്നൂരില്‍ ഏതൊരു രാഷ്ട്രീയ പരിപാടികളിലും എത്തുന്ന ആളുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ സുരേഷ് ഗോപിയുടെ പരിപാടിയ്ക്കെത്തുന്നുണ്ട്. സൂപ്പര്‍ താരത്തെ അടുത്തുകാണാനും അദ്ദേഹത്തിന്‍റെ തീപ്പൊരി പ്രസംഗം കേള്‍ക്കാനും കക്ഷിരാഷ്ട്രീയഭേദമില്ലാതെ നിരവധി ആളുകള്‍ […]