പെറുവില്‍ ബസ്സപകടം; 44 പേര്‍ മരിച്ചു

പെറു : പെറുവിലെ ഏരിക്യുപയില്‍ പാന്‍ അമേരിക്കന്‍ സര്‍ ഹൈവേ‍യിലുണ്ടായ ബസപകടത്തില്‍ 44 പേര്‍ മരിച്ചു. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.

45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇത് കുന്നുകള്‍ നിറഞ്ഞ ഒരു പ്രദേശമാണ്. അതുകൊണ്ട് തന്നെ രക്ഷാ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.    അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രസിഡന്‍റ് പെഡ്രോ പാബ്ലോ കുസിന്‍സ്കി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുെമന്നും പ്രസിഡന്‍റ് പറഞ്ഞു.

കഴിഞ്ഞ മാസം പാന്‍ അമേരിക്കന്‍ ഹൈവേയിലുണ്ടായ മറ്റൊരു അപകടത്തില്‍ 52 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

prp

Related posts

Leave a Reply

*