കാലിനടിയില്‍ നാരങ്ങാത്തോട് വച്ചുറങ്ങൂ; മാറ്റം ഒരുദിനം കൊണ്ട്

നാരങ്ങ നല്‍കുന്ന ആരോഗ്യസൗന്ദര്യ ഗുണങ്ങള്‍ ഏറെയാണ്. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ ഒഴിവാക്കാനും കൊഴുപ്പു കുറയ്ക്കാനുമെല്ലാം ഏറെ നല്ലത്. നാരങ്ങ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനും നല്ലതാണ്. നിറം വര്‍ദ്ധിയ്ക്കാനും മുഖക്കുരു നീക്കാനും ഉള്‍പ്പെടെയുള്ള പലതിനും ഏറെ ഗുണകരമാണിത്.

അതുപോലെ നാരങ്ങാത്തോട് പാദത്തിന്‍റെ അടിയില്‍ വെക്കുന്നതും നല്ലതാണ്. സാമാന്യം വലിപ്പമുള്ള ചെറുനാരങ്ങ വേണം, ഉപയോഗിയ്ക്കാന്‍ ഇത് പകുതിയായി മുറിയ്ക്കുക. ഇതിലെ നീരു പിഴിഞ്ഞുമാറ്റുക. കാലിനടിയില്‍ വയ്ക്കുമ്പോള്‍ നാരങ്ങാത്തോടു മാത്രം മതി.

Image result for നാരങ്ങനീര്

പിന്നീട് ഇതിനു മുകളിലൂടെ സോക്‌സിടുക. ഇത് നീങ്ങിപ്പോകാതിരിയ്ക്കുന്നതിനാണ് ഇത്. ഇരു പാദങ്ങളിലും വേണമെങ്കില്‍ ചെറുനാരങ്ങാത്തോടു വയ്ക്കാം.അല്ലെങ്കില്‍ തുണി വച്ചു കെട്ടുകയും ചെയ്യാം. പക്ഷേ ഇങ്ങനെ ചെയ്താല്‍ നാരങ്ങ നീങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ സോക്‌സിടുകയാണ് നല്ല വഴി.

രാത്രി കിടന്നുറങ്ങുമ്പോള്‍ ഇതു ചെയ്യുന്നതാണ് നല്ലത്. പകല്‍ സസമയത്ത് കാല്‍ അനക്കാതിരിയ്ക്കാന്‍ ബുദ്ധിമുട്ടായതു കൊണ്ടുതന്നെ. ഇതു വച്ച് കുറച്ചേറെ സമയത്തേയ്ക്കു നടക്കരുത്.ഈ രീതിയില്‍ നാരങ്ങ പ്രവര്‍ത്തിയ്ക്കാന്‍ കുറേയേറെ മണിക്കൂറുകളെടുക്കും.

Image result for സോക്സ്‌

രാവിലെ നോക്കിയാല്‍ തന്നെ കാര്യമായ മാറ്റം കാണാം. ഉപ്പുറ്റിയിലെ വിള്ളല്‍ അധികമില്ലെങ്കില്‍ ഒരു രാത്രിയില്‍ തന്നെ ഏറെ മെച്ചപ്പെട്ടിരിയ്ക്കും. അല്ലെങ്കില്‍ ഒരാഴ്ചയെങ്കിലു ഇതാവര്‍ത്തിയ്ക്കാം. ദിവസവും അടുപ്പിച്ചു ചെയ്യുക. മാത്രമല്ല ചര്‍മ്മത്തിനു കട്ടി കൂടിയ ഉപ്പൂറ്റി മൃതുവാകാനും ഇതു സഹായിക്കും. മാത്രമല്ല നാരങ്ങയുടെ മണം മികച്ച ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും. മാത്രമല്ല രാവിലെ നല്ല ഊര്‍ജത്തോടെ എഴുനേല്‍ക്കാനും സാധിക്കും.

 

 

prp

Related posts

Leave a Reply

*