എറണാകുളത്ത് സ്ത്രീ മരിച്ച നിലയില്‍

കൊച്ചി: പനങ്ങാട് മരിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പനങ്ങാട് ചാത്തമ്മേല്‍ ജെസി (52) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍ വീടിന് പിറകിലായിരുന്നു മൃതദേഹം.  മുഖത്ത് പാടുകളുണ്ട്.

പൊലീസെത്തി പരിശോധന നടത്തുകയാണ്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് കരുതുന്നു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

 

 

prp

Related posts

Leave a Reply

*