രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ഇനി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കായി ആധാര്‍ മോഡലില്‍ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കുട്ടികളുടെ ജനനം മുതല്‍ വിദ്യാഭ്യാസം, ജോലി, ആരോഗ്യം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശം.  മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന തിരിച്ചറിയില്‍ രേഖയില്‍ ആധാറിലേതുപോലെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തില്ല.

ഒരൊറ്റ നമ്പറില്‍ ജനനം മുതലുള്ള സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിയാണിത്. ജനനസമയത്ത് ആരോഗ്യവകുപ്പ് നല്‍കുന്ന നമ്പര്‍ കുട്ടിക്ക് ആധാര്‍ ലഭിക്കുമ്പോള്‍ അതുമായി ബന്ധിപ്പിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരവും രേഖപ്പെടുത്തുന്നത് ഭാവിയില്‍ ചികിത്സതേടുകയാണെങ്കില്‍ ഉപകരിക്കും.

സ്കൂളില്‍ പോകാനാകാത്ത കുട്ടികള്‍, പഠനശേഷം ജോലി ലഭിക്കാത്തവര്‍ തുടങ്ങിയ കണക്കുകള്‍ ഇതിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് കേന്ദ്രം കരുതുന്നത്. വിദ്യാഭ്യാസ പദ്ധതികളുടെയും തൊഴിലധിഷ്ഠിത പരിശീലന പരിപാടികളുടെയും നിലവാരവും വിലയിരുത്താനാകും.

ആരോഗ്യം, വനിതാ ശിശുക്ഷേമം, ന്യൂനപക്ഷകാര്യം തുടങ്ങിയ മന്ത്രാലയങ്ങളും പദ്ധതിയുടെ ഭാഗമാകും. വിവിധ മന്ത്രാലയങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സാങ്കേതികസംഘത്തെ നിയോഗിച്ചിട്ടുണ്ട്.പുതിയ വിവരശേഖരണത്തിനായി സര്‍വേ നടത്തില്ല.

 

prp

Related posts

Leave a Reply

*