മുടിയഴകിന് ചില പൊടിക്കൈകള്‍

നീണ്ടു ഇടതൂര്‍ന്ന മുടി ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.അത് കൊണ്ട് തന്നെ മുടിക്കുണ്ടാകുന്ന താരന്‍,മുടി കൊഴിച്ചില്‍,തുടങ്ങിയവ എല്ലാവരെയും അസ്വസ്ഥമക്കാറുണ്ട്..ഇതാ മുടിയഴകിന് ചില നുറുങ്ങു വിദ്യകള്‍.

* തലമുടി തഴച്ചു വളരാന്‍ നെല്ലിക്ക ചതച്ച്‌ പാലില്‍ ഇട്ടുവെച്ച്‌ ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടി കുളിക്കുക. മൂന്നു ദിവസം ഇടവിട്ട് ആവര്‍ത്തിക്കുക.

* താരന്‍ നശിപ്പിക്കാന്‍ തേങ്ങാപ്പാല്‍ ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച്‌ പകുതിയാകുമ്ബോള്‍ അതില്‍ ഒരു ചെറിയ സ്​പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കുക. രണ്ടു മണിക്കൂറിനു ശേഷം കുളിക്കുക. തലമുടി കൊഴിച്ചില്‍ തടയുകയും മുടിക്ക് നിറവും തിളക്കവും വര്‍ധിക്കുകയും ചെയ്യും

    *അകാലനര മാറിക്കിട്ടാന്‍ ഒരു പിടി മൈലാഞ്ചിയില വെള്ളമൊഴിച്ച്‌ അര മണിക്കൂര്‍ തിളപ്പിക്കുക. തണുക്കുമ്ബോള്‍ ഒരു സ്​പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കുക. ഇത് തലമുടിയില്‍ പുരട്ടി നാലുമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.

          *അത് പോലെ മാനസികമായ ആകാംക്ഷ മുടി കൊഴിച്ചിലിനെ വര്‍ദ്ധിപ്പിക്കും .

prp

Related posts

Leave a Reply

*