ടൊറാന്റോ: കായികലോകത്തെ കണ്ണീരിലാഴ്ത്തി കാനഡയില്‍ വന്‍ അപകടം. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് 14 താരങ്ങള്‍ മരിച്ചു. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് ടിസ്ഡേലിന് സമീപം അപകടത്തില്‍പ്പെട്ടത്.
28 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 16 നും 21 നും ഇടയില്‍ പ്രായമുള്ള താരങ്ങളെ തേടിയാണ് ദാരുണാന്ത്യം എത്തിയത്. അപകടത്തില്‍ താരങ്ങള്‍ സഞ്ചരിച്ച ബസ് ഓടിച്ച ഡ്രൈവറും മരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം അഞ്ചു മണിക്കാണ് അപകടമുണ്ടായത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അപലപിച്ചു.

