തിരുവനന്തപുരം: തിങ്കളാഴ്ച ദളിത് ഐക്യ വേദി നടത്തുന്ന ഹര്‍ത്താലില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെവന്ന് ഹിന്ദും ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ഹര്‍ത്താലില്‍ നുഴഞ്ഞുകയറി തീവ്രവാദ സംഘടനകള്‍ കലാപം ഉണ്ടാക്കാനുള്ള സാധ്യത വളരെ അധികമാണെന്ന് പ്രതീഷ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.
ദളിത് സംഘടനകളുടെ ഹര്‍ത്താലിന്‍റെ മറവില്‍ ഏതെങ്കിലും ഭീകരവാദ സംഘടനകള്‍ നുഴഞ്ഞു കയറി പ്രശ്നം ഉണ്ടാക്കിയാല്‍ സഹായത്തിനു ഹിന്ദു ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കണമെന്നും പ്രതീഷ് പറയുന്നു.
പ്രതീഷ് വിശ്വനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം;
ഞാന്‍ രണ്ടു ദിവസം മുന്‍പേ ഇതേ വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു . ദളിത് സംഘടനകളുടെ ഹര്‍ത്താലില്‍ നുഴഞ്ഞു കയറി തീവ്രവാദ സംഘടനകള്‍ കലാപം ഉണ്ടാക്കാനുള്ള സാധ്യത വളരെയധികം ആണ്..ഇപ്പോള്‍ ഡി ജി പി സാധ്യത ശരി വച്ചിരിക്കുന്നു .
ഹിന്ദു ദളിത് സംഘടനകളുടെ പ്രതിഷേധത്തില്‍ ജിഹാദി ഭീകരവാദികള്‍ നുഴഞ്ഞു കയറി കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ പോലീസിലോ ഹിന്ദു ഹെല്‍പ്പ് ലൈന്‍ നമ്പറിലോ അറിയിക്കുക. ദളിത് സംഘടനകളുടെ ഹര്‍ത്താലിന്‍റെ മറവില്‍ ഏതെങ്കിലും ഭീകരവാദ സംഘടനകള്‍ നുഴഞ്ഞു കയറി പ്രശ്നം ഉണ്ടാക്കിയാല്‍ സഹായത്തിനു ഹിന്ദു ഹെല്പ് ലൈന്‍ നമ്പറില്‍ വിളിക്കുക . സമാധാനപരമായി ഹിന്ദു ദളിത് സംഘടനകള്‍ നടത്തുന്ന ഏതു പ്രതിഷേധത്തിനും ഹിന്ദു ഹെല്പ് ലൈന്‍ പിന്തുണ നല്‍കും
പ്രതീഷ് വിശ്വനാഥ്
ഹിന്ദു ഹെല്‍പ്പ് ലൈന്‍
91 94001 61516

