‘സത്യം പറയാന്‍ താല്‍പര്യമില്ലെങ്കില്‍ കളവു പറയാതിരിക്കാനെങ്കിലും ശ്രമിക്കണം’; ബിജെപി മുഖപത്രത്തിനെതിരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്

കൊച്ചി: ശബരിമല സമരത്തില്‍ ബിജെപി മുഖപത്രം ജന്മഭൂമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്ട്രാ ഹിന്ദുപരിഷത്ത്. കേരളത്തിലെ ഹിന്ദു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ജന്മഭൂമി നടത്തുന്നതെന്ന് എഎച്ച്‌പി ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥന്‍ കുറ്റപ്പെടുത്തി. സത്യം പറഞ്ഞില്ലെങ്കിലും കളവു പറയാതിരിക്കാനെങ്കിലും ജന്മഭൂമി ശ്രമിക്കണമെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു. പമ്പയിലെ സംഘര്‍ഷം മുഖ്യമന്ത്രിയുടെ ഗൂഢാലോചന എന്ന തലക്കെട്ടില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത പരാമര്‍ശിച്ചുകൊണ്ടാണ് പ്രതീഷ് വിശ്വനാഥന്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ചില കടലാസ് സംഘടനകളെ കൂട്ടുപിടിച്ച്‌ പിണറായി വിജയന്‍ ആസൂത്രണം […]

ദളിത് ഹര്‍ത്താലിന് തീവ്രവാദികള്‍ നുഴഞ്ഞു കയറിയേക്കുമെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ്

തിരുവനന്തപുരം: തിങ്കളാഴ്ച ദളിത് ഐക്യ വേദി നടത്തുന്ന ഹര്‍ത്താലില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെവന്ന് ഹിന്ദും ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ഹര്‍ത്താലില്‍ നുഴഞ്ഞുകയറി തീവ്രവാദ സംഘടനകള്‍ കലാപം ഉണ്ടാക്കാനുള്ള സാധ്യത വളരെ അധികമാണെന്ന് പ്രതീഷ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ദളിത് സംഘടനകളുടെ ഹര്‍ത്താലിന്‍റെ മറവില്‍ ഏതെങ്കിലും ഭീകരവാദ സംഘടനകള്‍ നുഴഞ്ഞു കയറി പ്രശ്‌നം ഉണ്ടാക്കിയാല്‍ സഹായത്തിനു ഹിന്ദു ഹെല്‍പ്പ്  ലൈന്‍ നമ്പറില്‍ വിളിക്കണമെന്നും പ്രതീഷ് പറയുന്നു. പ്രതീഷ് വിശ്വനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം; […]