കാനഡ: ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്ന മനുഷ്യന്‍റെ അന്വേഷണങ്ങള്‍ക്ക് ഉത്തരം ഉടന്‍ ലഭിച്ചേക്കാം. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ വരുന്നതായി സ്ഥിരീകരിക്കുകയാണ് കെമി ടീം അഥവാ കനേഡിയന്‍ ഹൈഡ്രജന്‍ ഇന്‍റന്‍സിറ്റി മാപ്പിംഗ് എക്‌സ്പിരിമെന്‍റ് ടീമിലെ ശാസ്ത്രജ്ഞര്‍. ഇതിനോടകം നിരവധി തവണ റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്തിയിരുന്നു. എന്നാല്‍ ഇത് എവിടെ നിന്നാണ് എത്തിയതെന്ന് വ്യക്തമായിരുന്നില്ല. ഭൂമിക്ക് പുറത്ത് നിന്നാണ് എത്തുന്നതാണെന്നാണ് ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം. ഫാസ്റ്റ് റേഡിയോ ബേസ്റ്റ് എന്ന് വിളിക്കുന്ന റേഡിയോ സിഗ്നലുകളാണ് ഭൂമിയിലേക്കെത്തിയത്. ഒരേ ദിശയില്‍ […]
Tag: canada
ടൊറന്റോയില്‍ പാര്‍ട്ടിക്കിടെ വെടിവെയ്പ്പ്; നിരവധി പേര്‍ക്ക് പരിക്ക്
ടൊറന്റോ: ഗ്രീക്ടൗണ് മേഖലയിലെ റസ്റ്റോറന്‍റിന് പുറത്തുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് വെടിയേറ്റു. ഇന്ന് രാവിലെ പ്രാദേശിക സമയം 10 മണിക്കാണ് സംഭവമുണ്ടായത്. ഒരു പെണ്‍കുട്ടിയടക്കം പരിക്കേറ്റ 10ഒാളം പേരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. റസ്റ്റോറന്‍റില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. കറുത്ത വസ്ത്രം ധരിച്ചയാളാണ് വെടിവെച്ചത്. സംഭവ ശേഷം ആക്രമി സ്വയം വെടിവെച്ച് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പുറത്ത് നിന്ന് റസ്റ്റോറന്‍റ് ലക്ഷ്യമാക്കി വെടി വെക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. ’20 തവണ വെടിയൊച്ച കേട്ടു. ഒാരോ തവണ വെടിവെക്കുമ്പോഴും […]
ടൊറെന്‍റോയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ സ്‌ഫോടനം; 15 പേര്‍ക്ക് പരിക്ക്
ടൊറെന്‍റോ: കാനഡയിലെ ഇന്ത്യന്‍ റസ്‌റ്റോറന്‍റിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ പതിനഞ്ചിലധികം ആളുകള്‍ക്ക് പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. കാനഡയിലെ മിസ്സിസൗഗ നഗരത്തിലെ ബോംബെ ഭേല്‍ എന്ന റസ്റ്റോറന്‍റിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് 10.30നായിരുന്നു സ്‌ഫോടനമുണ്ടായത്. കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും 15ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണമാണോ എന്ന് വ്യക്തമല്ല. സാധാരണ നിരവധി ഇന്ത്യാക്കാര്‍ എത്തുന്ന ഭക്ഷണശാലയാണിത്. ഇന്ത്യക്കാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളു.
ഹോക്കി ടീം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 14 മരണം
ടൊറാന്റോ: കായികലോകത്തെ കണ്ണീരിലാഴ്ത്തി കാനഡയില്‍ വന്‍ അപകടം. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് 14 താരങ്ങള്‍ മരിച്ചു. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് ടിസ്‌ഡേലിന് സമീപം അപകടത്തില്‍പ്പെട്ടത്. 28 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 16 നും 21 നും ഇടയില്‍ പ്രായമുള്ള താരങ്ങളെ തേടിയാണ് ദാരുണാന്ത്യം എത്തിയത്. അപകടത്തില്‍ താരങ്ങള്‍ സഞ്ചരിച്ച ബസ് ഓടിച്ച ഡ്രൈവറും മരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം അഞ്ചു മണിക്കാണ് അപകടമുണ്ടായത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് […]
കുട്ടികളുടെ പ്രശ്നം തീര്‍ക്കാന്‍ സ്കൂളിലെത്തിയ വീട്ടുകാര്‍ തമ്മിലടി
കാനഡ: കുട്ടികള്‍ തമ്മിലുള്ള പ്രശ്നങ്ങങ്ങളില്‍ മാതാപിതാക്കള്‍ ഇടപെടാതിരിക്കുന്നതാണ് പൊതുവേ നല്ലത്. കാരണം ഒരുകാര്യവുമില്ലാതെ കുഞ്ഞുങ്ങള്‍ തമ്മില്‍ തല്ലിയാലും ആ പ്രശ്നങ്ങള്‍ അവര്‍ തന്നെ തീര്‍ക്കും. ഇനി മാതാപിതാക്കള്‍ ഇടപെട്ടാലോ. ദാ ഇങ്ങനെയിരിക്കും. ദക്ഷിണ കന്നഡയില അങ്കോല താലൂക്കിലാണ് സംഭവം. . ചൊവ്വാഴ്ച സഹപാഠി തല്ലിയതോടെ കുട്ടി വീട്ടില്‍ വന്ന് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. സംഭവം കേട്ടയുടന്‍ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് സ്കൂളിലെത്തി. മകനെ തല്ലിയ മൂന്നാം ക്ലാസുകാരനെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ചെരിപ്പ് കൊണ്ട് മുഖത്തടിച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞു. മറ്റേ […]





