കുട്ടികളുടെ പ്രശ്നം തീര്‍ക്കാന്‍ സ്കൂളിലെത്തിയ വീട്ടുകാര്‍ തമ്മിലടി

കാനഡ:  കുട്ടികള്‍ തമ്മിലുള്ള പ്രശ്നങ്ങങ്ങളില്‍ മാതാപിതാക്കള്‍ ഇടപെടാതിരിക്കുന്നതാണ് പൊതുവേ നല്ലത്. കാരണം ഒരുകാര്യവുമില്ലാതെ കുഞ്ഞുങ്ങള്‍ തമ്മില്‍ തല്ലിയാലും ആ പ്രശ്നങ്ങള്‍ അവര്‍ തന്നെ തീര്‍ക്കും. ഇനി മാതാപിതാക്കള്‍ ഇടപെട്ടാലോ. ദാ ഇങ്ങനെയിരിക്കും.

ദക്ഷിണ കന്നഡയില അങ്കോല താലൂക്കിലാണ് സംഭവം. . ചൊവ്വാഴ്ച സഹപാഠി തല്ലിയതോടെ കുട്ടി വീട്ടില്‍ വന്ന് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. സംഭവം കേട്ടയുടന്‍ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് സ്കൂളിലെത്തി.

മകനെ തല്ലിയ മൂന്നാം ക്ലാസുകാരനെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ചെരിപ്പ് കൊണ്ട് മുഖത്തടിച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞു. മറ്റേ കുട്ടിയുടെ മാതാപിതാക്കളും `സ്കൂളിലെത്തി പരാതിപ്പെട്ടു. തുടര്‍ന്ന് സ്കൂള്‍ മോണിറ്ററിങ്ങ് കമ്മിറ്റി ഇരുകൂട്ടരേയും സ്കൂളിലേക്ക് യോഗത്തിന് വിളിപ്പിച്ചു. 10 മണിക്ക് മീറ്റിങ്ങ് തുടങ്ങിയതും സംഭവം കലങ്ങി മറിയാന്‍ തുടങ്ങി.

പക്ഷേ യോഗം തുടങ്ങിയതോടെ ഇരുകൂട്ടരും പരസ്പരം വാക്കേറ്റമായി. ഒടുവില്‍ സ്കൂള്‍ മുറ്റത്തേക്ക് ഇറങ്ങിയ മാതാപിതാക്കള്‍ മണ്ണുവാരിയെറിഞ്ഞും ചെരിപ്പെറിഞ്ഞും ചവിട്ടിയുമൊത്തെ സീന്‍ സൂപ്പറാക്കി.

സംഭവം കൈയ്യീന്ന് പോയതോടെ സ്കൂള്‍ അധികൃതര്‍ പോലീസിനെ വിളിച്ചു. അവസാനം മാതാപിതാക്കളേയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോയി. ഇനി സ്കൂളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന് എഴുതിവാങ്ങിയാണത്രേ വിട്ടത്.

 

 

prp

Related posts

Leave a Reply

*