ഓടിക്കയറിയ ഓട്ടോ കെഎസ്ആര്‍ടിസിയെ മലര്‍ത്തി: വൈറലായി വീഡിയോ

കോട്ടയം: ട്രാഫിക് ഇല്ലാത്ത ഇടങ്ങളിലും ട്രാഫിക് ഉണ്ടാക്കാന്‍ വിരുതനാണ് ഓട്ടോ. പതുക്കെയെ പോകൂ, എന്നാല്‍ മറ്റുള്ള വാഹനങ്ങളെ കടത്തിവിടുകയുമില്ല. വാഹനം ഓടിക്കുന്നതാകട്ടെ തോന്നിയപോലെയും. ഓട്ടോ എപ്പോള്‍ നിര്‍ത്തും വളയ്ക്കും എന്നു ഒരുപിടിയും ഉണ്ടാകില്ല.

കഴിഞ്ഞദിവസം ഓട്ടോക്കാര തോന്നിവാസത്തില്‍ ആനവണ്ടിക്ക് സംഭവിച്ചത് നോക്കാം. കോട്ടയത്തുവെച്ചാണ് കെഎസ്ആര്‍ടിസിക്ക് അപകടമുണ്ടാകുന്നത്. പ്രധാനറോഡിലേക്ക് ശ്രദ്ധിക്കാതെ ഓടിക്കയറിയ ഓട്ടോ കുത്തിമലര്‍ത്തിയത് ആനവണ്ടിയേയാണ്.

ഇന്ന് 3 മണിക്ക് നെടുംകുഴി ഭാഗത്തു ഉണ്ടായ അപകടം .

Posted by Janamaithry Pampady on Tuesday, July 24, 2018

 

കോട്ടയം നെടുങ്കുഴി സമ്മര്‍ സാന്‍ഡ് ഹോട്ടലി എതിര്‍വശത്തായാണ് കെഎസ്ആര്‍ടിസി അപകടത്തില്‍പ്പെട്ടത്. റോഡിലേക്ക് കയറിയ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും ഭാഗ്യത്തിന് കാര്യമായ പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവരം പുറത്തറിയുന്നത്.

Related posts

Leave a Reply

*