കെ.എസ്.ആര്‍.ടി.സി ലോഫ്ലോര്‍ ബസ്സിനടിയില്‍പെട്ട് വയോധിക മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ലോഫ്ലോര്‍ ബസ്സിനടിയില്‍പെട്ട വയോധിക മരിച്ചു. കുറ്റൂര്‍ തലയാര്‍ സ്വദേശിനി ശ്രീദേവി അമ്മ(71)യാണ് മരിച്ചത്.

ബസ്സുകള്‍ പുറത്തേക്ക് പോകുന്ന വഴിയില്‍ വളവിലെത്തിയപ്പോള്‍ പിന്നിലൂടെയെത്തിയ അടൂരിലേക്കുള്ള ലോഫ്ലോര്‍ ബസ്സിന്‍റെ അടിയില്‍ പെടുകയായിരുന്നു. ഇവരുടെ തലയിലൂടെ ബസ്സിന്‍റെ ചക്രം കയറി ഇറങ്ങി.

ഇതുവഴി എത്തിയ തിരുവല്ല തഹസില്‍ദാരുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

prp

Related posts

Leave a Reply

*