അന്താരാഷ്ട്രം ബ്ലൂവെയ്‌ലിന് ശേഷംവീണ്ടുമൊരു കൊലയാളി ഗെയിം വാട്സാപ്പിലൂടെ പ്രചരിക്കുന്നു

നിരവധി പേരുടെ മരണത്തിനു കാരണമായ ബ്ലൂവെയ്‌ലിന് ഗെയിമിന് ശേഷം മറ്റൊരു കൊലയാളി ഗെയിം കൂടി വാട്‌സാപ്പിലൂടെ പ്രചരിക്കുകയാണ്‌. മോമൊ എന്നാണ് ഈ ഗെയിമിന്‍റെ പേര്. പ്രേതത്തോടു സാമ്യമുള്ള ഒരു കഥാപാത്രമാണ് ഈ ഗെയിമിലുള്ളത്.

നിരവധി പേര്‍ ഈ ഗെയിമിന് ഇരയായതായാണ് വിവരം. വാട്സാപ്പിലൂടെ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്, നിങ്ങളെക്കുറിച്ചുള്ളതെല്ലാം ഞാന്‍ പറഞ്ഞു താരമെന്നാണ്. കുട്ടികള്‍ കണ്ടാല്‍ പെടുക്കുന്ന തരത്തിലുള്ള കഥാപാത്രമാണ് ഗെയിമിലുള്ളത്.

ഗെയിം ഒരു കാരണവശാലും കുട്ടികളിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കുട്ടികള്‍ ഇത് കണ്ട് ഭയപ്പെടാന്‍ സാധ്യതയുണ്ട്. കുട്ടികളിലേക്ക് എത്തുന്നത് അപകടകരമാണെന്ന് വിദഗ്ദര്‍ പറയുന്നു. ഈ ഗെയിം കളിക്കുന്ന നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബ്ലൂവെയ്‌ല്‍ വരുത്തിവെച്ച പോലുള്ള ദുരന്തങ്ങള്‍ ഈ ഗെയിമും വരുത്തും എന്ന പേടിയിലാണ് ആളുകള്‍. മോമൊ എല്ലാ ഭാഷയിലും മറുപടി നല്‍കും എന്നാല്‍ മറുപടി വരുന്നത് ജപ്പാനില്‍ നിന്നുള്ള നമ്പറില്‍ നിന്നാണ്.

prp

Related posts

Leave a Reply

*