ആലുവ സ്വതന്ത്ര റിപബ്ലിക്കല്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി

കൊച്ചി: ആലുവ സ്വതന്ത്ര റിപബ്ലിക്കല്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി.ആലുവയില്‍ പ്രശ്‌നമുണ്ടാക്കിയവരില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ട്. ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ല. കയ്യേറ്റം ചെയ്യപ്പെടേണ്ട വിഭാഗം അല്ല പൊലീസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാള്‍ക്കെതിരെ യുഎപിഎ കേസുണ്ട്. അത് തുറന്നുകാട്ടാനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം തെറ്റായ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലനും പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയ്ക്കും സംസ്ഥാനത്തിനും അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തീവ്രവാദികള്‍ക്കായി പ്രതിപക്ഷം വക്കാലത്ത് പിടിക്കുകയാണെന്നും […]

ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എടത്തല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്. വിവിധ സംഘടനകളാണ് മാര്‍ച്ച് നടത്തുന്നത്. അതേസമയം യുവാവിനെ മര്‍ദിച്ച നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിവൈഎസ്പി ശുപാര്‍ശ ചെയ്തു. എടത്തല കുഞ്ചാട്ടുകരയില്‍ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. എടത്തലയിലെ വാഹനാപകടത്തെ തുടര്‍ന്നാണ് പ്രവാസിയായ യുവാവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ യുവാവിന്‍റെ കവിളെല്ലിന്  പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവാവിനെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റി.

വി.എസ്​ താമസിക്കുന്ന അതിഥി മന്ദിരത്തിനു നേരെ കല്ലേറ്​

കൊച്ചി: ആലുവ പാലസില്‍ വി.എസ് താമസിച്ചിരുന്ന പുതിയ മന്ദിരത്തിന് നേരെ കല്ലേറ്. ഇന്നലെ രാത്രി പത്തുമണി​യോടെ വി.എസ് താമസിച്ചിരുന്ന പുതിയ അതിഥി മന്ദിരത്തിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ ആലുവ ചുണങ്ങംവേലി സ്വദേശി ഡിനു സേവ്യറിനെ പിടികൂടി. കല്ലേറില്‍ വീടിന്‍റെ ചില്ല് തകര്‍ന്നു.    

ചില്ലറ നല്‍കാത്തതിന്‍റെ പേരില്‍ മര്‍ദനം ; ഡ്രൈവര്‍ക്കെതിരെ കേസ്

ആലുവ: കൊച്ചി: ചില്ലറ നല്‍കാത്തതിന്‍റെ പേരില്‍ ആലുവയില്‍ വീട്ടമ്മയെ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ആലങ്ങാട് കളപ്പറമ്പത്ത് ജോസഫിന്‍റെ ഭാര്യ നീതയാണ് വനിതാ ദിനത്തില്‍ ക്രൂരതക്ക് ഇരയായത്. എന്നാല്‍ വീട്ടമ്മ ആക്രമിച്ചെന്ന് കാണിച്ച്‌ ഓട്ടോ ഡ്രൈവറും ചികിത്സയിലാണ്. മകളുടെ പ്ലസ് വണ്‍ പ്രവേശനത്തിനായി തൃശൂരില്‍ പോയി മടങ്ങിയ നീത ആലുവയില്‍ ബസിറങ്ങി രണ്ട് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ചു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഓട്ടോകൂലിയായി ഡ്രൈവര്‍ 40 രൂപ ആവശ്യപ്പെട്ടു. ചില്ലറയായി 35 രൂപ […]

ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറം ഒരുങ്ങി

ആലുവ: ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറം ഒരുങ്ങി. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കത്തിലാണ് ആലുവ മണപ്പുറം. ചൊവാഴ്ച്ച രാത്രി മുതല്‍ ബുധനാഴ്ച ഉച്ച വരെ നീളുന്ന പിതൃകര്‍മങ്ങളില്‍ പത്തു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. മണപ്പുറത്തു നൂറ്റന്‍പതോളം ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ ദേവസ്വം ബോര്‍ഡിന്‍റെ സ്ഥിരം ബലിത്തറയുമുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കും പിതൃകര്‍മങ്ങള്‍ക്കുമുള്ള ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ബലിത്തറയില്‍ 10 പുരോഹിതന്മാരുടെ സേവനം മുഴുവന്‍ സമയവും ലഭിക്കും. 14ന് അര്‍ധരാത്രി മുതല്‍ 15നു […]

ആലുവ കവര്‍ച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു

കൊച്ചി: ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസ് അന്വേഷിക്കാന്‍ പോലീസ് 12 അംഗം പ്രത്യേക സംഘത്തെ രൂപീകരിച്ചു. കവര്‍ച്ചാ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. സമീപത്ത് ജോലിക്കായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുളളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മോഷ്ടാക്കള്‍ പകല്‍സമയത്ത് വീട്ടില്‍ മണിക്കൂറുകളോളം ചെലവഴിച്ചു. വീട്ടുകാര്‍ പുറത്ത് പോയി വരുന്ന സമയത്തെക്കുറിച്ച്‌ മോഷ്ടാക്കള്‍ക്ക് കൃത്യമായ ധാരണ ലഭിച്ചിരുന്നതായും പോലീസ് വ്യക്തമാക്കുന്നു. വീട്ടുടമസ്ഥന്‍റെ കടയിലെ ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും […]

ആലുവയില്‍ പാളത്തില്‍ വിള്ളല്‍

ആലുവ: പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം പാതയില്‍ റെയില്‍ ഗതാഗതത്തിന് തടസ്സം നേരിട്ടു. ആലുവ പുളിഞ്ചുവടിന് സമീപമാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം അല്‍പനേരം മുടങ്ങി. പിന്നീട് താല്‍കാലിക അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പാതയിലൂടെ തീവണ്ടികള്‍ കടത്തി വിടാന്‍ തുടങ്ങിയിട്ടുണ്ട്.    

ആലുവയില്‍ കാര്‍ മെട്രോയുടെ തൂണിലിടിച്ച് 3 പേര്‍ മരിച്ചു

ആലുവ: മുട്ടത്ത് കാര്‍ നിയന്ത്രണം വിട്ട് മെട്രോ റെയിലിന്‍റെ തൂണിലിടിച്ച്‌ അച്ഛനും മകനുമടക്കം മൂന്നു പേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടി.ടി.രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍.അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ് ചന്ദ്രന്‍ നായര്‍ എന്നിവരാണു മരിച്ചത്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് മ​ല​യാ​ള മ​നോ​ര​മ ലൈ​ബ്ര​റി വി​ഭാ​ഗ​ത്തി​ലും അ​രു​ണ്‍​പ്ര​സാ​ദ് ഓ​ണ്‍​ലൈ​നി​ലും ജീ​വ​ന​ക്കാ​ര​നാ​ണ്. ഇന്ന്‍ പുലര്‍ച്ചെ മൂന്നു മണിക്ക് ചന്ദ്രന്‍റെ മകനെ നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കൊണ്ടുവിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.  ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ കൊച്ചി മെട്രോയുടെ തൂണിലിടിച്ചതിന് ശേഷം ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. […]

ആലുവയില്‍ സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

ആലുവ: ആലുവയില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. പിതാവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഫെഡറല്‍ ബാങ്ക് തിരൂര്‍ ശാഖയിലെ ജീവനക്കാരി അനീസ ഡോളിയാണ് (20) സ്വകാര്യ ബസിടിച്ച്‌ മരിച്ചത്. പിതാവ് ജെറോച്ചന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ ആറരയോടെ ആലുവ സെന്‍റ് ഫ്രാന്‍സിസ് സ്കൂളിന് മുമ്പിലായിരുന്നു അപകടം. ആലുവയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. കുഴി ഒഴിവാക്കാന്‍ ബസ് വെട്ടിച്ചതാണ് അപകട കാരണം. സ്കൂട്ടറില്‍ നിന്നും അനീസ വലതുവശത്തേക്കാണ് തെറിച്ചുവീണത്. ഇതോടെ ബസിനടിയില്‍പ്പെടുകയായിരുന്നു. ഇതിനിടെ ബസ് ഡ്രൈവര്‍ […]