ആലുവ കവര്‍ച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു

കൊച്ചി: ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസ് അന്വേഷിക്കാന്‍ പോലീസ് 12 അംഗം പ്രത്യേക സംഘത്തെ രൂപീകരിച്ചു. കവര്‍ച്ചാ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. സമീപത്ത് ജോലിക്കായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുളളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മോഷ്ടാക്കള്‍ പകല്‍സമയത്ത് വീട്ടില്‍ മണിക്കൂറുകളോളം ചെലവഴിച്ചു. വീട്ടുകാര്‍ പുറത്ത് പോയി വരുന്ന സമയത്തെക്കുറിച്ച്‌ മോഷ്ടാക്കള്‍ക്ക് കൃത്യമായ ധാരണ ലഭിച്ചിരുന്നതായും പോലീസ് വ്യക്തമാക്കുന്നു. വീട്ടുടമസ്ഥന്‍റെ കടയിലെ ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

കഴിഞ്ഞദിവസം ആലുവ മഹിളാലയം കവലയിലുള്ള പടിഞ്ഞാറേപ്പറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത് വീട്ടില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന നൂറ് പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

 

 

prp

Related posts

Leave a Reply

*