മമ്മൂട്ടി ചിത്രം അങ്കിളിന്‍റെ പതിപ്പും ഇന്‍റര്‍നെറ്റില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് അങ്കിള്‍. നവാഗതനായ ഗീരിഷ് ദാമോദര്‍ സംവിധാനം ചെയ്ത ഈ ചിത്രം നടന്‍ ജോയ് മാത്യൂവിന്‍റെ തിരക്കഥയിലായിരുന്നു ഒരുക്കിയിരുന്നത്. കാര്‍ത്തിക മുരളീധരാണ് അങ്കിളില്‍ നായികയാവുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായാണ് അങ്കിള്‍ ഒരുക്കിയിരിക്കുന്നത്. എപ്രില്‍ 27ന് ഇന്ത്യയൊട്ടാകെയുളള തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കും അഭിനയവുമാണ് ചിത്രത്തില്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നത്. അങ്കിള്‍ വിജയകരമായി തിയ്യേറ്ററുകളില്‍ മുന്നേറുന്നതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ […]

‘അങ്കിളി’ന്‍റെ രാണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘അങ്കിളി’ന്‍റെ രാണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നടനും സംവിധായകനുമായ ജോയ് മാത്യു രചന നിര്‍വഹിച്ച ചിത്രം കുടുംബ പശ്ചാത്തലത്തില്‍ ആണ് കഥ പറയുന്നത്. ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്ന ടാഗ്‌ലൈനോടെ വരുന്ന ചിത്രത്തില്‍ സിഐഎ ഫെയിം കാര്‍ത്തിക മുരളീധരന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഴഗപ്പന്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍. ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന […]

ആകാംഷ നിറച്ച്‌ മമ്മൂട്ടിയുടെ ‘അങ്കിള്‍’ട്രെയിലറെത്തി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് അങ്കിള്‍ നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വ്യത്യസ്ഥമായൊരു കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ജോയ് മാത്യുവിന്‍റെ തിരക്കഥയിലാണ് അങ്കിള്‍ ഒരുക്കിയിരിക്കുന്നത്. കൃഷ്ണകുമാര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അങ്കിളിനു വേണ്ടിയുളള മമ്മൂട്ടിയുടെ പുതിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിന്‍റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംഷ നിറഞ്ഞ രംഗങ്ങളാണ് ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. […]

അങ്കിള്‍ ആവാന്‍ മമ്മൂട്ടി എത്തുന്നു

ഓണത്തിന് തിയറ്ററുകളിലേക്കെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയുടെ  ആറോളം സിനിമകള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഇതിനിടെ ആരാധകര്‍ക്ക് ആവേശമായി അദ്ദേഹത്തിന്‍റെ  മറ്റൊരു സിനിമ കൂടി ചിത്രീകരണം ആരംഭിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഗിരീഷ് ദാമോദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന സിനിമയാണ് കോഴിക്കോട് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.  സിനിമയുടെ തിരക്കഥ നടന്‍ ജോയി മാത്യൂവിന്‍റെതാണ്.  സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.  കറുത്ത ഓവര്‍ കോട്ട് ധരിച്ച് താടിയും മുടിയുമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. […]