അങ്കിള്‍ ആവാന്‍ മമ്മൂട്ടി എത്തുന്നു

ഓണത്തിന് തിയറ്ററുകളിലേക്കെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയുടെ  ആറോളം സിനിമകള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഇതിനിടെ ആരാധകര്‍ക്ക് ആവേശമായി അദ്ദേഹത്തിന്‍റെ  മറ്റൊരു സിനിമ കൂടി ചിത്രീകരണം ആരംഭിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഗിരീഷ് ദാമോദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന സിനിമയാണ് കോഴിക്കോട് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.  സിനിമയുടെ തിരക്കഥ നടന്‍ ജോയി മാത്യൂവിന്‍റെതാണ്.  സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.  കറുത്ത ഓവര്‍ കോട്ട് ധരിച്ച് താടിയും മുടിയുമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇന്നത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളും ഉള്‍പ്പെടുത്തിയാണ് സിനിമയുടെ കഥ ഒരുക്കുന്നത്. അണു കുടുംബത്തില്‍ ജീവിക്കുന്ന 17 വയസുള്ള പെണ്‍കുട്ടി അവളുടെ അച്ഛന്‍റെ  സുഹൃത്തിനെ വിശേഷിക്കുന്നതാണ് അങ്കിള്‍. സിനിമ എന്തായാലും ഹിറ്റാകുമെന്നാണ് പ്രതീഷിക്കുന്നത്.

 

prp

Related posts

Leave a Reply

*