അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്‍

പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ  എയര്‍ടെല്‍ വീണ്ടും രംഗത്ത്. 199 രൂപയുടെ പുതിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ഒരു ജിബി 4ജി ഡാറ്റയുമാണ് ലഭ്യമാകുക. 28 ദിവസമാണ് ഈ ഓഫറിന്‍റെ  വാലിഡിറ്റി.

അതേസമയം, 149 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടു എയര്‍ടെല്‍ കോളുകളും 2ജിബി 4ജി ഡാറ്റയുമാണ്28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്. 349 രൂപയുടെ പ്ലാനില്‍ പ്രതി ദിനം ഒരു ജിബി ഡാറ്റ എന്ന നിലയില്‍ 28ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളുമാണ് നല്‍കുക.

399 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകളടക്കം 70 ജിബി ഡാറ്റ 70 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

 

prp

Related posts

Leave a Reply

*