മമ്മൂട്ടി ചിത്രം അങ്കിളിന്‍റെ പതിപ്പും ഇന്‍റര്‍നെറ്റില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് അങ്കിള്‍. നവാഗതനായ ഗീരിഷ് ദാമോദര്‍ സംവിധാനം ചെയ്ത ഈ ചിത്രം നടന്‍ ജോയ് മാത്യൂവിന്‍റെ തിരക്കഥയിലായിരുന്നു ഒരുക്കിയിരുന്നത്. കാര്‍ത്തിക മുരളീധരാണ് അങ്കിളില്‍ നായികയാവുന്നത്.

ഒരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായാണ് അങ്കിള്‍ ഒരുക്കിയിരിക്കുന്നത്. എപ്രില്‍ 27ന് ഇന്ത്യയൊട്ടാകെയുളള തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കും അഭിനയവുമാണ് ചിത്രത്തില്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നത്.

അങ്കിള്‍ വിജയകരമായി തിയ്യേറ്ററുകളില്‍ മുന്നേറുന്നതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ നിരന്തരം അപ് ലോഡ് ചെയ്യാറുളള പ്രമുഖ സൈറ്റിലാണ് അങ്കിളിന്‍റെവ്യാജന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ്,മലയാളം ഭാഷകളിലെ പുതിയ സിനിമകള്‍ എപ്പോഴും വരാറുളള വ്യാജ സൈറ്റാണ് ഇത്.

prp

Related posts

Leave a Reply

*