കനകദുര്‍ഗയെ വീട്ടില്‍ കൊണ്ടുപോകാന്‍ ഭര്‍ത്താവിന് താല്‍പര്യമില്ല; വണ്‍ സ്റ്റോപ്പ് സെന്‍ററില്‍ പ്രവേശിപ്പിച്ചു

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെ ജീവിതം പ്രതിസന്ധിയില്‍. കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് വിസമ്മതിച്ചു. പോലീസ് ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് കൃഷ്ണനുണ്ണി കൂട്ടാക്കിയില്ല.

ഇതേത്തുടര്‍ന്ന് കനക ദുര്‍ഗയെ പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സെന്‍ററില്‍ പൊലീസ് പ്രവേശിപ്പിച്ചു. അതിക്രമത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും താല്‍കാലിക സംരക്ഷണവും നിയമബോധവത്കരണവും ലഭ്യമാക്കുന്നതിനുള്ളതാണ് ഈ സെന്‍റര്‍.

മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കനകദുര്‍ഗ. തിങ്കളാഴ്ച വൈകീട്ടെത്തിയ കനകദുര്‍ഗയെ കൂട്ടിക്കൊണ്ടുപോകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണയില്‍ എത്തിയ കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് വിസമ്മതിക്കുകയായിരുന്നു. അരീക്കോടുള്ള സഹോദരന്‍റെ വീട്ടിലും കനകദുര്‍ഗ്ഗയെ നേരത്തെ കയറ്റിയിരുന്നില്ല.

prp

Related posts

Leave a Reply

*