ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവം; സംസ്ഥാനത്താകെ ആക്രമണം അ‍ഴിച്ചു വിട്ട് ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പലയിടങ്ങളിലം കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നു. തിരുവനന്തപുരത്ത് ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനടുത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായി. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. വലിയ പൊലീസ് സന്നാഹമാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. പൊലീസ് വലയം […]

ശബരിമല നട വീണ്ടും തുറന്നു

പത്തനംതിട്ട: ശബരിമല നട വീണ്ടും തുറന്നു. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചതോടെ പരിഹാരക്രിയകൾക്ക് വേണ്ടി നട അടച്ചിരുന്നു. ശുദ്ധിക്രിയയ്ക്ക് വേണ്ടിയുള്ള നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ നട തുറന്നിരിക്കുന്നത്. ഇന്ന് പുലർച്ചെ മൂന്ന് 3.45 ഓടെയാണ് ബിന്ദുവും കനക ദുർഗയും സന്നിധാനത്തെത്തി  ദർശനം നടത്തിയത്. പുലർച്ചെ  4 മണിയോടെ യുവതികൾ സന്നിധാനത്ത്  എത്തിയെന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും നീണ്ട നേരത്തെ അന്വേഷണത്തിനൊടുവിൽ, യുവതികൾ കയറിയത് സന്നിധാനത്ത് തന്നെയാണ് എന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ശബരിമലയില്‍ യുവതികള്‍ കയറിയെന്നത് വസ്തുതയെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയെന്നത് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ തടസ്സങ്ങളുള്ളതുകൊണ്ടാണ് യുവതികള്‍ കയറാതിരുന്നത്. എന്നാല്‍ ഇന്നലെ തടസ്സങ്ങള്‍ ഉണ്ടായിരുന്നില്ല. അതു കൊണ്ട് യുവതികള്‍കയറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചയോടെ കനക ദുര്‍ഗ, ബിന്ദു എന്നിവരാണ് തങ്ങള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന വാദവുമായി രംഗത്തെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങളും, ഇവര്‍ പുറത്തു വിട്ടു. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. 42 ഉം 44 ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.

ശബരിമല ദര്‍ശനത്തിന് രണ്ട് യുവതികള്‍ നിലക്കലില്‍; പൊലീസ് ഇടപെടലോടെ പിന്‍മാറി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ നിലക്കലില്‍ യാത്ര അവസാനിപ്പിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. തെലങ്കാന സ്വദേശിനികളായ യുവതികള്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം കെഎസ്‌ആര്‍ടിസി ബസിലാണ് നിലക്കലില്‍ എത്തിയത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ബസ് നിര്‍ത്തി പരിശോധിച്ചു. തുടര്‍ന്ന് ബസ് കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച പൊലീസ് പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുവതികളെ അറിയിച്ചു. മുന്‍ അനുഭവങ്ങളെ കുറിച്ചും യുവതികളെ പൊലീസ് ബോധ്യപ്പെടുത്തിയതോടെ യുവതികള്‍ പിന്മാറുകയായിരുന്നു. പമ്പ വരെ പോകാനാണ് വന്നതെന്ന് യുവതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ […]

‘വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങളില്‍ വിശ്വാസമില്ലാത്ത സ്ത്രീകള്‍ മല ചവിട്ടുന്നതെന്തിന്..’? ഗായത്രി രഘുറാം

കൊച്ചി: വിശ്വാസമില്ലാത്ത സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി നടി ഗായത്രി രഘുറാം. പ്രായഭേദമന്യേ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതോടെ കേരളത്തില്‍ മറ്റൊരു പ്രളയത്തിനാണ് തുടക്കമായത്. ശബരിമലയില്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരം സംരക്ഷിക്കണമെന്ന് ഒരു വിഭാഗവും കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വിഭാഗവും എത്തിയതോടെ പ്രശ്നം നിയന്ത്രണ വിധേയമാവുകയായിരുന്നു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് മലചവിട്ടാന്‍ കഴിയില്ല, 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് മാളികപ്പുറത്തമ്മയായി മല കയറാം എന്നാണ് വര്‍ഷങ്ങളായുള്ള ആചാരം. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി […]