കേരളസര്‍ക്കാര്‍ ഹിന്ദുക്കളെ പട്ടാപ്പകല്‍ മാനഭംഗപ്പെടുത്തിയത് പോലെയെന്ന്‍ ബിജെപി മന്ത്രി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശം സാധ്യമായ വിഷയത്തിനു രൂക്ഷഭാഷയില്‍ പ്രതികരിച്ചു കൊണ്ട് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. കേരള സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തതു ഹിന്ദുക്കളെ പകല്‍ വെളിച്ചത്തില്‍ മാനഭംഗപ്പെടുത്തിയതുപോലെയാണെന്നു  മന്ത്രി പറഞ്ഞു. രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ തുടരുന്നതിനിടെയാണു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഇടതുപക്ഷം എന്നിവരുടെ നിലപാടുകള്‍ കാരണം കേരളമാകെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നു.  ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ നിലപാടിനെ അംഗീകരിക്കുന്നു. പക്ഷേ ക്രമസമാധാനം സംസ്ഥാനത്തിന്‍റെ ചുമതലയാണ്.  […]

യുവതികളെ ഏഴുദിവസം രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചു, അയ്യപ്പ ദര്‍ശനം നടത്തിയത് ഗണപതിഹോമം നടക്കുന്ന സമയം

പത്തനംതിട്ട: യുവതികള്‍ അയ്യപ്പ ദര്‍ശനം നടത്തിയത് ഗണപതിഹോമം നടക്കുന്ന സമയമാണെന്ന് വിവരം. അയ്യപ്പന്മാര്‍ തിരിച്ചറിയും മുന്‍പേ പടിഞ്ഞാറേ നട വഴി യുവതികളെ ഇറക്കുകയാായിരുന്നു. കനകദുര്‍ഗയെയും ബിന്ദുവിനെയും ഏഴ് ദിവസം രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചെന്നും വിവരമുണ്ട്. സംസ്ഥാന പൊലീസ് മേധാവി, ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍, സന്നിധാനം എസ്ഒ ജയദേവ്, എഎസ്ഒ സുരേഷ്, പമ്പയിലെ ഏതാനും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായിരുന്നു ചുമതല. മണ്ഡലകാലത്ത് ഡിസംബര്‍ 24ന് ദര്‍ശനത്തിനെത്തിയ ഇവരെ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് […]

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വിധി അനുസരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണ് സംഘപരിവാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. കോടതി വിധി അട്ടിമറിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും, എങ്ങനെ സംഘര്‍ഷമുണ്ടാക്കാം എന്നാണ് സംഘപരിവാര്‍ ശ്രമം. […]

യുവതികള്‍ വന്നാല്‍ ഇനിയും സംരംക്ഷണം നല്‍കും: എം എം മണി

പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ഇനിയും യുവതികള്‍ വന്നാല്‍ സംരംക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം.മണി. അതേസമയം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഓരോ വിഷയത്തിലും ഓരോ അഭിപ്രായങ്ങളുണ്ടാകുമെന്നും മണി പറഞ്ഞു. ശബരിമല എന്നുള്ളത് വിശ്വാസികള്‍ക്കുള്ളതാണെന്നും ആക്റ്റിവിസ്റ്റുകള്‍ക്ക് ഉള്ളതല്ലെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പറ്റിയായിരുന്നു മണിയുടെ പ്രതികരണം. എസ്.എന്‍.ഡി.പി യോഗം വിശ്വാസികള്‍ക്കൊപ്പമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അതേസമയം ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്തിയ വനിതാ മതിലിന് പിന്തുണ നല്‍കിയതും വെള്ളാപ്പള്ളിയായിരുന്നു.  ഇതിനെതിരെ […]

ഹര്‍ത്താല്‍ തുടങ്ങി; പലയിടത്തും അക്രമം

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ സമിതിയും എഎച്ച്‌പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വളരെകുറച്ച്‌ സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്‌തംഭിച്ച നിലയിലാണ്. എന്നാല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. നിരവധി സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലേറുണ്ടായി. കോഴിക്കോട് രാവിലെ തുറന്ന ഹോട്ടലിന് നേരേയും ഒരു സംഘം കല്ലെറിഞ്ഞു. മലപ്പുറത്ത് […]

‘മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോല്‍, നടയടക്കുമെന്ന് പറഞ്ഞാല്‍ അടച്ചിരിക്കും’: രാഹുല്‍ ഈശ്വര്‍- VIDEO

തിരുവനന്തപുരം: സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്‌ രാഹുല്‍ ഈശ്വര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന്‍റെയും സി.പി.എമ്മിന്‍റെയും സഹായത്തില്‍ യുവതികളെ ശബരിമലയില്‍ കയറിയതെന്ന് രാഹുല്‍ ഈശ്വര്‍‌ ആരോപിച്ചു . കേരളത്തിന്‍റെ മുഖ്യമന്ത്രി ഹിന്ദുക്കളെ വഞ്ചിച്ചുവെന്നും യുവതികളെ പ്രവേശിപ്പിച്ചതില്‍ ജനാധിപത്യ മര്യാദ പാലിച്ച്‌ വിശ്വാസികളും ഹിന്ദുസമൂഹവും കടുത്ത പ്രതിഷേധം അറിയിക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് രാഹുലിന്റെ പ്രതികരണം. തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആചാരലംഘനമുണ്ടായപ്പോള്‍ തന്ത്രി […]

ഈ കരുതലിന് അങ്ങയോട് കടപ്പെട്ടിരിക്കുന്നു ; മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ ശാരദക്കുട്ടി

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ എഴുത്തുകാരി എസ്.ശാരദക്കുട്ടി. സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നതായി ശാരദക്കുട്ടി പറഞ്ഞു. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം: കനകദുര്‍ഗ്ഗ, ബിന്ദു … കല്ലയും മാലയും ബഹിഷ്‌കരിച്ച അഭിമാനിനികളുടെ പിന്മുറക്കാര്‍. ഘോഷ ബഹിഷ്‌കരിച്ചവരുടെ പെണ്‍മക്കള്‍. അനാചാരദുര്‍ഗ്ഗങ്ങളെ തകര്‍ത്തെറിഞ്ഞ കനക ദുര്‍ഗ്ഗമാര്‍. പ്രിയ കൂട്ടുകാരികളേ മുന്‍ തലമുറയിലെ വീര വനിതകള്‍ക്കൊപ്പം ചരിത്രത്തില്‍ നിങ്ങളുടെ പേരുകള്‍ കൊത്തിവെക്കപ്പെട്ടു കഴിഞ്ഞു. പ്രിയപ്പെട്ട മുഖ്യമന്ത്രീ, സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത […]

നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍

കോഴിക്കോട്: ശബരിമല കര്‍മസമിതി നാളെ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളി വ്യാപാരികള്‍. സംസ്ഥാനത്തെ മുഴുവന്‍ കടകളും നാളെ തുറക്കുമെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ അറിയിച്ചു. നാളെ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സുപ്രീംകോടതി വിധി അനുസരിച്ച്‌ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചത് ആചാരലംഘനമാണെന്ന് പറഞ്ഞാണ് സംഘപരിവാറിന്‍റെ ഹര്‍ത്താല്‍. ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി, രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന്‍റെ മറവില്‍ സംസ്ഥാനത്തിന്‍റെ വിവിധ […]

ബിന്ദുവിനെയും കനകദുര്‍ഗയേയും പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന്‍ (43), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ദര്‍ശനത്തിനു ശേഷം മലയിറങ്ങിയ ഇരുവരേയും പമ്പയില്‍നിന്ന് പത്തനംതിട്ടയിലേക്കും ഇവിടെനിന്നും രഹസ്യകേന്ദ്രത്തിലേക്കുമാണ് മാറ്റിയത്. പത്തനംതിട്ടയില്‍നിന്നും അങ്കമാലിയിലെത്തിച്ച യുവതികള്‍ക്ക് വസ്ത്രംമാറാനും മറ്റും സൗകര്യം ഒരുക്കിയ ശേഷമാണ് പൊലീസ് കൊണ്ടുപോയത്. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് അറിയിച്ചിട്ടില്ല. യുവതികള്‍ മലകയറിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ഇവരുടെ വീടുകള്‍ക്കും പൊലീസ് കനത്ത കാവല്‍ […]

സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ഹ​ര്‍​ത്താലിന് ആഹ്വാനം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ വ്യഴാഴ്ച്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വനം നല്‍കിയിരിക്കുന്നത്. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ര​ണ്ടു ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നും ആ​ഹ്വാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.  സംസ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭ​ക്ത​രെ വ​ഞ്ചി​ച്ച​താ​യി ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി നേ​താ​വ് കെ.​ പി ശ​ശി​ക​ല പ​റ​ഞ്ഞു. മുഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച്‌ ഹൈ​ന്ദ​വ​രോ​ട് മാ​പ്പ് പ​റ​യ​ണം. യു​വ​തി​ക​ളെ ഒ​ളി​ച്ചു ​ക​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി ഭീ​രു​വും വ​ഞ്ച​ക​നു​മാ​ണെ​ന്ന് ശ​ശി​ക​ല പ​റ​ഞ്ഞു.