ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ യുവതി കനക ദുര്‍ഗ്ഗയ്ക്ക് മര്‍ദ്ദനം. ഭര്‍ത്താവിന്‍റെ അമ്മയാണ് മര്‍ദ്ദിച്ചത്.  പെരിന്തല്‍മണ്ണയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. പട്ടിക കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു.  കനകദുർഗയെ ആശുപത്രിയിയിലേക്ക് മാറ്റി. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഡിസംബര്‍ 25ന് ശബരിമല ദര്‍ശനം നടത്താനെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും മടങ്ങിയിരുന്നു. ജനുവരി രണ്ടിന് അപ്രതീക്ഷിതമായാണ് ഇവരും ദര്‍ശനം നടത്തിയത് 18ാം പടി ചവിട്ടാത്തെ വിഐപി […]

വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ബിന്ദുവും കനകദുര്‍ഗയും; ഇപ്പോഴും കഴിയുന്നത് രഹസ്യകേന്ദ്രത്തില്‍

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ ഇപ്പോഴും കഴിയുന്നത് രഹസ്യകേന്ദ്രത്തില്‍. വധഭീഷണിയടക്കമുള്ളതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ഇരുവരും പറഞ്ഞു. ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ ഇരുവരെയും കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലേക്കാണ് മാറ്റിയിരുന്നത്. പൊലീസിനെ വിശ്വാസമാണെന്നും അടുത്ത ആഴ്ച വീട്ടിലേക്കു മടങ്ങാമെന്നാണു കരുതുന്നതെന്നും ബിന്ദു പറഞ്ഞു. എന്തൊക്കെ പ്രതിഷേധവും കലാപവുമുണ്ടായാലും സന്നിധാനത്തെത്തുമെന്ന് ഉറപ്പിച്ചിരുന്നുവെന്ന് ബിന്ദു പറഞ്ഞു. അവിടെയെത്തുമ്പോള്‍ പേടിയുണ്ടായിരുന്നില്ല. അയ്യപ്പനെ ദര്‍ശിക്കുന്ന ഒരേയൊരു ലക്ഷ്യമാണുണ്ടായിരുന്നത്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തകരെ നിയന്ത്രിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും […]

ശബരിമലയില്‍ നിരവധി സ്ത്രീകള്‍ കയറി, ഇനിയും കയറും: എം. എം മണി

കൊട്ടാരക്കര: നിരവധി സ്ത്രീകള്‍ ഇനിയും ശബരിമലയില്‍ കയറുമെന്ന് മന്ത്രി എം. എം മണി. അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച്‌ ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്. അവിടെ ഒരുത്തനും അത് തടയാന്‍ കാണില്ല. എന്നാല്‍ അത് സി.പി.എമ്മിന്‍റെ ജോലിയല്ലെന്നും മന്ത്രി വ്യക്തമാക്കി. കൊട്ടാരക്കരയില്‍ അബ്‌ദുള്‍ മജീദ് അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘തന്ത്രിയെ അയ്യപ്പന്‍ നേരിട്ടു നിയമിച്ചതല്ല. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്‍റെ ബ്രഹ്മചര്യം നഷ്‌ടപ്പെടുമെന്നു പറയുന്നത് വ്യാജമാണ്. തന്ത്രി ലൗകികജീവിതം നയിക്കുന്ന ആളും മക്കളുള്ള ആളുമാണ്. എന്നിട്ട് എന്തു ദോഷമാണ് […]

36 കാരിയായ യുവതി ശബരിമല ദര്‍ശനം നടത്തിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്‌മ

തിരുവനന്തപുരം: ആരുടെയും നെഞ്ചിന്‍ കൂട്ടില്‍ ചവിട്ടാതെ ജനുവരി എട്ടിന് ശബരിമലയില്‍ 39കാരിയായ യുവതി ദര്‍ശനം നടത്തിയെന്നും ശുദ്ധിക്രിയ നടത്തി ഭക്തരോട് മാപ്പ് പറയാനും തന്ത്രിക്ക് വെല്ലുവിളിയുമായി ഫേസ്ബുക്ക് കൂട്ടായ്‌മ രംഗത്ത്. ദര്‍ശനം നടത്താന്‍ താത്പര്യമുള്ള യുവതികളെ സംഘടിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.  കൊല്ലം സ്വദേശിയായ 36 വയസ്സുള്ള ദളിത് യുവതിയാണ് ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ 7.30 ഓടെ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതായി പറയുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസോ […]

ഇനി ശബരിമലയില്‍ എത്തുന്ന യുവതികളുടെ സുരക്ഷ പ്രയാസകരമാകുമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍

കൊച്ചി: മകരവിളക്കിന് വീണ്ടും ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ സുരക്ഷയൊരുക്കുന്നത് കൂടുതല്‍ പ്രയാസകരമായി മാറുമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍. ബിന്ദുവും കനകദുര്‍ഗയും സാന്നിധാനത്ത് ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണിത്. ശബരിമലയില്‍ നിലവില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ സജ്ജരായി നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി യുവതികള്‍ മല കയറിയ സംഭവത്തില്‍ രഹസ്യ അജണ്ടയുണ്ടായിരുന്നോ എന്ന് ചോദിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ […]

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോ എന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി. സര്‍ക്കാരിന് അജണ്ടയുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ അജണ്ടയുള്ളവരെ തിരിച്ചറിയണം. വിശ്വാസികളാണോ ദര്‍ശനം നടത്തിയ യുവതികളെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന്‍റെയോ പൊലീസിന്‍റെയോ പ്രകടനങ്ങള്‍ ശബരിമലയില്‍ അനുവദിക്കില്ല. സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. യുവതികള്‍ ശബരിമലയിലെത്തിയത് എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ?. ശബരിമല വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും കോടതി പറഞ്ഞു. മനിതി സംഘത്തിന്‍റെ വാഹനം പമ്പയിലേക്ക് കടത്തിവിട്ടതിന് വിശദീകരണം നല്‍കണം. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചതിനാണ് നടപടി.

ശബരിമല യുവതീ പ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‍ ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കേരളത്തിലെ സിപിഎം അക്രമം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും ശ്രീധരന്‍പിള്ള. ഭരണസ്വാധീനം ഉണ്ടെന്നുള്ളതിന്‍റെ ബലത്തില്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ നിയമപരമായും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും ബിജെപി നേരിടും. ആസൂത്രിതമായ ഉന്മൂലന ശ്രമത്തിനെതിരെ നിയമപരമായി പോരാടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വിഷയത്തെ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നതെന്നും എല്ലാ പിന്തുണയും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. അതിനിടെ ശബരിമല വിഷയം ഉന്നയിച്ച്‌ […]

ശബരിമലയില്‍ അടുത്ത ദിവസങ്ങളിലായി ദര്‍ശനം നടത്തിയത് പത്ത് യുവതികള്‍

പത്തനംതിട്ട: സംസ്ഥാനത്ത് വനിതാമതില്‍ അരങ്ങേറുന്നതിനു മുമ്പും പിമ്പുമായി യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഉന്നത പൊലീസ് വൃത്തങ്ങള്‍. ശബരിമലയില്‍ അടുത്ത ദിവസങ്ങളിലായി പത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.വ്യാഴാഴ്ച മലചവിട്ടിയ ശ്രീലങ്കന്‍ യുവതി ഉള്‍പ്പെടെയാണ് പത്തുപേര്‍ ദര്‍ശനം നടത്തിയത്. അതേസമയം, ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഇവര്‍ ഇതുവരെ തയ്യാറായിട്ടില്ല. വിദേശത്ത് നിന്നെത്തിയ സംഘത്തിലുള്‍പ്പെട്ട, 40നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ ശബരിമല ദര്‍ശനം നടത്തിയതായാണ് വിവരം. ഇവരുടെയെല്ലാം പ്രായവും മലകയറിയ തീയതിയും സമയവും ഉള്‍പ്പെടെയുള്ള […]

ശ്രീലങ്കന്‍ സ്വദേശിനി ശശികല സന്നിധാനത്തെത്തി; സ്ഥിരീകരിച്ച് പൊലീസ്- video

സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തിയതിന് സ്ഥിരീകരണം. യുവതി പ്രവേശിക്കുന്നതിന്‍റെ ദൃശ്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് 47കാരിയായ ശശികല സന്നിധാനത്തെത്തിയത്. പൊലീസിന്‍റെ അനുമതിയോടെ ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് മലകയറാൻ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പൊലീസ് മടക്കി അയക്കുകയായിരുന്നെന്നുമാണ് പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞത്. വ്രതം നോറ്റാണ് എത്തിയത്. ഗർഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കിയിരുന്നു. തനിക്ക് ഭയമില്ലെന്നും താന്‍ […]

ശബരിമല യുവതീ പ്രവേശനം; ആക്രമണത്തിന് സാധ്യത, കനത്ത ജാഗ്രത

തിരുവനന്തപുരം:  ശബരിമല യുവതി പ്രവേശത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമം പല ജില്ലകളിലും ആവര്‍ത്തിച്ചേക്കാമെന്ന് പൊലീസിന്‍റെ വിലയിരുത്തല്‍. സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാന്‍ ഡി.ജി.പി നിര്‍ദേശിച്ചു. അക്രമങ്ങളില്‍ അയ്യായിരത്തിലേറെ പേര്‍ക്കെതിരെ കേസെടുത്തതോടെ അറസ്റ്റിനുള്ള  പ്രത്യേകസംഘങ്ങളും രൂപീകരിച്ചു. അറസ്റ്റിലാകുന്നവരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ശബരിമലയിലെ യുവതി പ്രവേശത്തിന് പിന്നാലെ, ചൊവ്വാഴ്ച രാവിലെ തുടങ്ങിയ അക്രമമാണ് ഹര്‍ത്താല്‍ ദിനത്തില്‍ വലിയ സംഘര്‍ഷമായി മാറിയത്. ബി.ജെ.പി, സംഘപരിവാര്‍ സംഘടനകള്‍ കരുതിക്കൂട്ടി അക്രമം സൃഷ്ടിക്കുന്നുവെന്നാണ് […]