36 കാരിയായ യുവതി ശബരിമല ദര്‍ശനം നടത്തിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്‌മ

തിരുവനന്തപുരം: ആരുടെയും നെഞ്ചിന്‍ കൂട്ടില്‍ ചവിട്ടാതെ ജനുവരി എട്ടിന് ശബരിമലയില്‍ 39കാരിയായ യുവതി ദര്‍ശനം നടത്തിയെന്നും ശുദ്ധിക്രിയ നടത്തി ഭക്തരോട് മാപ്പ് പറയാനും തന്ത്രിക്ക് വെല്ലുവിളിയുമായി ഫേസ്ബുക്ക് കൂട്ടായ്‌മ രംഗത്ത്.

ദര്‍ശനം നടത്താന്‍ താത്പര്യമുള്ള യുവതികളെ സംഘടിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.  കൊല്ലം സ്വദേശിയായ 36 വയസ്സുള്ള ദളിത് യുവതിയാണ് ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ 7.30 ഓടെ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതായി പറയുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസോ സര്‍ക്കാര്‍ വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.

ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തി രാവിലെ 10.30 ഓടെ അവര്‍ തിരിച്ച്‌ പമ്പയിലെത്തുകയും ചെയ്ത് സ്ത്രീവിരുദ്ധമായ ബ്രാഹ്മണാചാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ്. ഓര്‍മ്മിക്കുക , ഗര്‍ഭപാത്രം നീക്കം ചെയ്യാത്ത ആര്‍ത്തവ ചക്രം നിലക്കാത്ത യുവതിയാണ് ഇന്നലെ ശബരിമലയിലെത്തിയത്’- ഈ കൂട്ടായ്‌മ ഫേസ്‌ബുക്കില്‍ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ശൂദ്ര കലാപത്തിന് നേതൃത്വം കൊടുത്ത് കേരളത്തെ അസ്വസ്ഥമാക്കിയ രാഹുല്‍ ഈശ്വര്‍ മുതല്‍ സുകുമാരന്‍ നായര്‍ വരെയുള്ളവരോടാണ്, ആരുടെയും നെഞ്ചിന്‍ കൂട്ടില്‍ ചവിട്ടിയല്ലാതെ നവോത്ഥാന കേരളം ഇന്നലെ (ജനുവരി 8 )വീണ്ടും ശബരിമലയിലെ പതിനെട്ടാം പടി ചവിട്ടി കയറിയിരിക്കുന്നു.

കേരളത്തിന്‍റെ മുന്നോട്ടു പോക്കിനെ തടയാന്‍ ഒരു പ്രതിലോമശക്തികളേയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് മലയാളി തന്നെയായ 36 വയസ്സുള്ള ദളിത് യുവതി പതിനെട്ടാം പടി കയറിയിരിക്കുകയാണ് . ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തി രാവിലെ 10.30 ഓടെ അവര്‍ തിരിച്ച്‌ പമ്പയിലെത്തുകയും ചെയ്ത് സ്ത്രീവിരുദ്ധമായ ബ്രാഹ്മണാചാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ്. ഓര്‍മ്മിക്കുക , ഗര്‍ഭപാത്രം നീക്കം ചെയ്യാത്ത ആര്‍ത്തവ ചക്രം നിലക്കാത്ത യുവതിയാണ് ഇന്നലെ ശബരിമലയിലെത്തിയത് .

തന്ത്രിയോട് : താങ്കളുടെ ഭാഷയില്‍ അമ്പലം അശുദ്ധമായിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ഒന്നുകില്‍ വിശുദ്ധി നഷ്ടപ്പെട്ട മൂര്‍ത്തിക്കു മുമ്പില്‍ പൂജ നടത്തി ഇന്നലെ രാവിലെ മുതല്‍ വഞ്ചിക്കപ്പെട്ട ലക്ഷക്കണക്കിന് ഭക്തരോട് മാപ്പ് പറയുക അല്ലെങ്കില്‍ ബിന്ദുവിനേയും കനക ദുര്‍ഗ്ഗയേയും അപമാനിക്കാന്‍ ശുദ്ധി കലശം നടത്തിയതിന് പരസ്യമായി മാപ്പു പറയുക .

prp

Related posts

Leave a Reply

*