ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോ എന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി. സര്‍ക്കാരിന് അജണ്ടയുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ അജണ്ടയുള്ളവരെ തിരിച്ചറിയണം. വിശ്വാസികളാണോ ദര്‍ശനം നടത്തിയ യുവതികളെന്നും കോടതി ചോദിച്ചു.

സര്‍ക്കാരിന്‍റെയോ പൊലീസിന്‍റെയോ പ്രകടനങ്ങള്‍ ശബരിമലയില്‍ അനുവദിക്കില്ല. സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. യുവതികള്‍ ശബരിമലയിലെത്തിയത് എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ?. ശബരിമല വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും കോടതി പറഞ്ഞു.

മനിതി സംഘത്തിന്‍റെ വാഹനം പമ്പയിലേക്ക് കടത്തിവിട്ടതിന് വിശദീകരണം നല്‍കണം. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചതിനാണ് നടപടി.

prp

Related posts

Leave a Reply

*