ഹോംനഴ്‌സ് വീട്ടുടമയെ കുത്തിക്കൊന്ന സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പാലാരിവട്ടം: നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹോം നഴ്‌സ് വീട്ടുടമയെ കൊലപ്പെടുത്തിയത് സ്വന്തം അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.

എറണാകുളം പാലാരിവട്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പാലാരിവട്ടം കളവത്ത് റോഡില്‍ ചെല്ലിയംപുറം തോബിയാസ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹോം നഴ്സ് ലോറന്‍സിനെ (52) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തോബിയാസ് ലഹരിയ്ക്കടിമയായിരുന്നെന്നാണ് വിവരം. തോബിയാസ് അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ഇതിനു സാധിക്കാതെ വന്നപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്നുമാണ് ലോറന്‍സ് നല്‍കിയിരിക്കുന്ന മൊഴി. തൃശൂര്‍ സ്വദേശിയായ ലോറന്‍സ് ഒരു വര്‍ഷമായി ഇവിടെ ഹോം നഴ്സായി ജോലി നോക്കുന്നു.

സംഭവം തോബിയാസിന്‍റെ അമ്മയാണ് ഇവരുടെ മകളെ വിളിച്ച്‌ അറിയിച്ചത്. തുടര്‍ന്ന് ഇവരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് എത്തുമ്പോഴേക്കും ഇയാള്‍ രക്തം വാര്‍ന്ന് മരിച്ചിരുന്നു. കുത്തിയതിനുശേഷം വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ലോറന്‍സിനെ പോലീസ് ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തു.

prp

Related posts

Leave a Reply

*